ഹിറ്റ് ചിതമായ ബിടെക്കിന് ശേഷം ആസിഫ് അലി- മൃദുൽ നായർ ടീം വീണ്ടും ഒന്നിക്കുകയാണ്. ആസിഫ് അലി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാസർഗോൾഡ്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പയ്യന്നൂരിൽ ആരംഭിച്ചുക്കഴിഞ്ഞു. പൂജ ചടങ്ങുകളോടെ ആരംഭിച്ച ഈ ചിത്രത്തിന്, മധുസൂദനൻ എം എൽ എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ സൂപ്പർ ഹിറ്റ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ആദ്യ ക്ലാപ്പടിച്ചത്. ഇവരെ കൂടാതെ എം വിജിൻ എം എൽ എ, മുൻ എം എൽ എ ആയ ടി പി രാജേഷ്, പ്രശസ്ത സംവിധായകൻ പ്രിയനന്ദനൻ എന്നിവരും ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്തു. മുഖരി എന്റർടൈയ്മെന്റ്, സരിഗമ എന്നീ ബാനറുകളിൽ സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ജെബിൻ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവർ വരികൾ രചിച്ചിരിക്കുന്നു. ഡോൺ വിൻസെന്റ, നിരഞ്ജ് സുരേഷ് എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കലാസംവിധാനം ചെയ്യുന്നത് സജി ജോസഫ്, വസ്ത്രാലങ്കാരം മഷർ ഹംസ എന്നിവരാണ്. ക്യാംപസ് പശ്ചാത്തലത്തിൽ കഥ പറഞ്ഞ മൃദുൽ നായരുടെ ബിടെക് എന്ന ആദ്യ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. അത്കൊണ്ട് തന്നെ വീണ്ടും അതേ ടീമൊന്നിക്കുന്ന കാസർഗോൾഡ് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.