Sarkar Movie
ഇളയ ദളപതി വിജയ് നായകനായി എത്തുന്ന സർക്കാർ റിലീസ് ചെയ്യാൻ പോകുന്നത് ഈ വർഷം നവംബർ ആറിന് ദീപാവലി റിലീസ് ആയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ വർഷം ഒക്ടോബർ രണ്ടിന് നടത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ അതിനു ഒരു മാസം മുന്നേ തന്നെ സർക്കാർ ഫീവർ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു എന്ന് പറയാം. ഈ ചിത്രത്തിന്റെ വർക്കിംഗ് സ്റ്റില്ലുകൾ ഇന്ന് മുതൽ പുറത്തു വന്നു തുടങ്ങി. വിജയ് ആരാധകർ ഏറെ ആവേശത്തോടെയാണ് ഇത് സ്വീകരിക്കുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അണിയറ ജോലികൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഷൂട്ടിംഗ് സ്റ്റില്ലുകളും മറ്റും ഇനി തുടർച്ചയായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കും എന്ന് സർക്കാർ ടീം പ്രഖ്യാപിച്ചിരുന്നു. തുപ്പാക്കി, കത്തി എന്നെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം എ ആർ മുരുഗദോസ്- വിജയ് ടീം ഒന്നിച്ച ചിത്രമാണ് സർക്കാർ.
ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ ഒരുപാട് വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് സൂചന. ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ എന്നിവർ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയെത്തുന്ന ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. വിജയ് എന്ന താരത്തിനോടൊപ്പം തന്നെ വിജയ് എന്ന നടനും പ്രാധാന്യം കൊടുക്കുന്ന തരത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത് എന്നാണ് എ ആർ മുരുഗദോസ് പറഞ്ഞിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ആണ് സർക്കാർ അണിയിച്ചൊരുക്കിയിരിക്കുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.