ലോകമെമ്പാടും ആരാധകർ ഉള്ള തമിഴിലെ ഏറ്റവും വലിയ താരമാണ് ഇന്ന് ദളപതി വിജയ്. തന്റെ ഓരോ ചിത്രവും മഹാവിജയമാക്കി മാറ്റുന്ന ഈ താരം തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത് എന്നും പറയാം. വിജയ്‌യുടെ തൊട്ടു മുൻപത്തെ ചിത്രമായ ബിഗിൽ മുന്നൂറു കോടിയുടെ ആഗോള കളക്ഷൻ നേടിയെടുത്തു സൗത്ത് ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രത്തിൽ ആണ് വിജയ് അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഒരു കല്യാണ ചടങ്ങിൽ സൂപ്പർ കൂൾ ലുക്കിൽ എത്തിയ വിജയ്‌യുടെ പുതിയ ചിത്രങ്ങൾ ആണ്. വളരെ യുവത്വം തുളുമ്പുന്ന കിടിലൻ ലുക്കിൽ ആണ് വിജയ് തന്റെ ചിത്രത്തിന്റെ നിർമ്മാതാവിന്റെ കല്യാണ ചടങ്ങിൽ എത്തിയത്.
എപ്പോഴത്തേയും പോലെ തന്നെ വിജയ് എത്തിയതോടെ വിജയ് ആയി മാറി അവിടുത്തെ താരം. ഈ ലുക്ക് വൈറൽ ആയതോടെ ഇതേ ലുക്കിൽ തന്നെ ആവുമോ വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലും എത്തുക എന്നതാണ് ആരാധകർ ചോദിക്കുന്നത്. അടുത്ത ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ഉണ്ട്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ്, ഓഡിയോ റൈറ്റ്സ് എന്നിവ റെക്കോർഡ് തുകക്ക് ഷൂട്ടിംഗ് തീരുന്നതിനു മുൻപേ വിറ്റു പോയി കഴിഞ്ഞു. ഇതിന്റെ കേരളത്തിലെ വിതരണാവകാശത്തിനു വേണ്ടിയും വമ്പൻ മത്സരം ആണ് നടക്കുന്നത്. ഏതായാലും ദളപതി 64 മറ്റൊരു റെക്കോർഡ് ബ്ലോക്ക്ബസ്റ്റർ ആവും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.