[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ്‌യുടെ കുടുംബത്തിൽ വിള്ളൽ; താരത്തിന്റെ പേരിൽ അച്ഛൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയെ കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തി അമ്മ ശോഭ..!

തമിഴകത്തിന്റെ ദളപതി വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. വിജയ് അഭിനയിച്ച കഴിഞ്ഞ കുറച്ചു ചിത്രങ്ങളിൽ രാഷ്ട്രീയപരമായ പരാമർശങ്ങളും കഥാ സന്ദർഭങ്ങളും ആശയങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചതും ഈ വാർത്തകൾക്കു ശ്കതി കൂട്ടി. അതിനോടൊപ്പം വിജയ് എന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നു വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖർ പറയുകയും ചെയ്തതോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചാ വിഷയമായി മാറുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിജയ്‌യുടെ ആരാധക സംഘടന ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തു എന്ന വാർത്തകൾ പുറത്തു വന്നത്. വിജയ്‌യുടെ അച്ഛനാണ് ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. തനിക്കു ഈ നീക്കവുമായി യാതൊരു വിധ ബന്ധങ്ങളുമില്ല എന്ന് വിജയ് പ്രതികരിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് വിജയ്‌യുടെ അമ്മ ശോഭയും രംഗത്ത് വന്നിരിക്കുകയാണ്. ചന്ദ്രശേഖർ പറഞ്ഞത് വിജയ്‌യുടെ അമ്മ ശോഭയാണ് ഈ പാർട്ടിയുടെ ട്രെഷറർ എന്നാണ്. പക്ഷെ ശോഭ പറയുന്നത് ഒരു അസോസിയേഷൻ രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ചന്ദ്രശേഖർ തന്റെ ഒപ്പു വാങ്ങിച്ചത് എന്നും വിജയ്‌യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാർട്ടിയുടെയും ഒരു സ്ഥാനത്തും തനിക്കു വരാൻ താല്പര്യമില്ലെന്നുമാണ്. രാഷ്ട്രീയ പാർട്ടി ആയി രജിസ്റ്റർ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉൾക്കൊള്ളുകയും ചെയ്തെന്നും ശോഭ പറയുന്നു. രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് മാറി നിൽക്കാൻ വിജയ് അച്ഛനോട് ആവശ്യപ്പെട്ടു എങ്കിലും ചന്ദ്രശേഖർ മാധ്യമ അഭിമുഖങ്ങളും മറ്റുമായി മുന്നോട്ടു പോയതോടെ വിജയ് ഇപ്പോൾ അച്ഛനുമായി സംസാരിക്കാറില്ല എന്നും ശോഭ വെളിപ്പെടുത്തി. ഈ പാർട്ടി വിജയ്‌യുടെ പാർട്ടി അല്ലെന്നും, വിജയ്ക്ക് വേണ്ടി ഫാൻസ്‌ അസോസിയേഷൻ രൂപീകരിച്ചത് വിജയ്‌യുടെ സമ്മതം ചോദിച്ചിട്ടല്ലെന്നും അതുപോലെ ഒരു പാർട്ടി രൂപീകരിക്കാനും വിജയ്‌യുടെ സമ്മതം ആവശ്യമില്ലെന്നും ചന്ദ്രശേഖർ പറയുന്നു. താനും വിജയ്‌യും ശത്രുക്കളല്ല എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും തന്റെ ആരാധകരോട് ഈ പാർട്ടിയിൽ നിന്ന് മാറി നിൽക്കാനും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.