[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അന്ന് ഷാരൂഖ് ഖാന്റെ മകൻ, ഇന്ന് പെൺകുട്ടി; മാറ്റം കണ്ടമ്പരന്നു പ്രേക്ഷകർ..!

ആൺകുട്ടിയായി ചെറുപ്പത്തിൽ അഭിനയിച്ച ഒരു ബോളിവുഡ് താരത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ടമ്പരന്നിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധകരും. പറഞ്ഞു വരുന്നത് ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിലും പരസ്യത്തിലുമെല്ലാം ആൺകുട്ടിയായി പ്രത്യക്ഷപെട്ടു കയ്യടി നേടിയ അഹ്സാസ് ചന്ന എന്ന നടിയെ കുറിച്ചാണ്. പോഗോ ടിവിയിൽ പലതവണ സംപ്രേഷണം ചെയ്ത ഒരു ചിത്രമായ മൈ ഫ്രണ്ട് ഗണേശയിലെ ആശു എന്ന ആൺകുട്ടിയുടെ കഥാപാത്രമായി ഏറെ കയ്യടി നേടിയെടുത്ത ഈ നടി, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആയും അഭിനയിച്ചിട്ടുണ്ട്. മൈ ഫ്രണ്ട് ഗണേശയിലെ ആ കൊച്ചു മിടുക്കൻ ആരെന്നു അന്വേഷിച്ചു പോയവരൊക്കെ അതൊരു പെൺകുട്ടിയാണ് എന്നറിഞ്ഞു ഞെട്ടി. ഏതായാലും ആ പഴയ കുട്ടി ഇപ്പോൾ വളർന്നു സുന്ദരിയായ ഒരു യുവതിയായി മാറി കഴിഞ്ഞു. ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സുള്ള അഹ്സാസ് ചന്ന വാസ്തുശാസ്ത്ര, കഭി അൽവിദാ നാ കെഹന, മൈ ഫ്രണ്ട് ഗണേശ എന്നീ സിനിമകളെല്ലാം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

വാസ്തുശാസ്ത്ര എന്ന ചിത്രത്തിൽ സുസ്മിതാസെൻ അവതരിപ്പിച്ച കഥാപാത്രത്തിൻറെ മകനായിട്ടാണ് അഭിനയിച്ചതെങ്കിൽ ഷാറൂഖാൻ, പ്രീതി സിന്റ, റാണി മുഖർജി, അഭിഷേക് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കഭി അൽ‌വിദ നാ കെഹ്ന എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച നായക കഥാപാതത്തിന്റെ മകനായാണ് അഹ്സാസ് ചന്ന പ്രത്യക്ഷപ്പെട്ടത്. ബാലതാരമായി അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ആൺകുട്ടി ആയിത്തന്നെ അഭിനയിച്ച ഈ നടി, പരസ്യചിത്രങ്ങളിലും ആൺകുട്ടിയായി തന്നെ വേഷമിട്ടു. ഇപ്പോൾ മോഡലിംഗ് രംഗത്ത് ഏറെ സജീവമായ ഈ നടി വെബ് സീരിസ് ഉൾപ്പെടെ പല ബോളിവുഡ് പ്രൊജെക്ടുകളിലും അഭിനയിക്കുകയാണ്. ഏതായാലും ഇപ്പോൾ പെൺകുട്ടിയായി തന്നെയാണ് അഹ്സാസ് ചന്ന അഭിനയിക്കുന്നത്. ഗേൾസ് ഹോസ്റ്റൽ, കോട്ട ഫാക്ടറി, ഹോട്ടൽ ഡെയ്സ് എന്നീ വെബ് സീരീസുകളിൽ അഭിനയിച്ച ഈ താരം 2017 വർഷത്തിൽ പുറത്തിറങ്ങിയ രുഖ് എന്ന ചിത്രത്തിലാണ് അവസാനമായി ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.