[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തിലും തലൈവരുടെ ജയിലർ കീഴടങ്ങി; രാജാവായി ദളപതിയുടെ ലിയോ

കേരളത്തിലും തലൈവരുടെ ജയിലർ കീഴടങ്ങി; രാജാവായി ദളപതിയുടെ ലിയോ

ദളപതി വിജയ് നായകനായി എത്തിയ ലിയോ ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം ആഗോള തലത്തിൽ 550 കോടി രൂപ കളക്ഷൻ പിന്നിട്ടു കുതിക്കുകയാണ്. അതിനിടയിൽ തമിഴ്‌നാട്ടിലും കേരളത്തിലും ഈ ചിത്രം ചില വമ്പൻ റെക്കോർഡുകൾ ഉണ്ടാക്കിക്കഴിഞ്ഞു. രജനികാന്ത് നായകനായ ജയിലർ, കമൽ ഹാസൻ നായകനായ വിക്രം എന്നിവയെയൊക്കെ മറികടന്ന് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസ്സറായ ലിയോ, അവിടെ നിന്ന് മാത്രം 200 കോടി നേടുന്ന രണ്ടാമത്തെ മാത്രം ചിത്രമാവാനുള്ള ഒരുക്കത്തിലാണ്. മാത്രമല്ല, 220 കോടിയോളം തമിഴ്നാട് കളക്ഷൻ നേടി അവിടെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന മണി രത്‌നം ചിത്രം പൊന്നിയിൻ സെൽവനെ വീഴ്ത്തി ലിയോ ഇൻഡസ്ട്രി ഹിറ്റായി മാറുമോ എന്നറിയാനുള്ള ഒരുക്കത്തിൽ കൂടിയാണ് ആരാധകരും ട്രേഡ് അനലിസ്റ്റുകളും. ഇപ്പോഴിതാ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും ലിയോ നേടിക്കഴിഞ്ഞു.

കേരളത്തിൽ 58 കോടിയോളം ഗ്രോസ് നേടി ഒന്നാം സ്ഥാനത്ത് നിന്ന രജനികാന്ത് ചിത്രം ജയിലറിനെയാണ് ലിയോ മറികടന്നത്. കേരളത്തിൽ നിന്ന് മാത്രം അൻപത് കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രവുമാണ് ലിയോ. കേരളത്തിൽ പുതിയ ഓപ്പണിങ് വീക്കെൻഡ് റെക്കോർഡും ആദ്യ ദിന കളക്ഷൻ റെക്കോർഡും സ്ഥാപിച്ച ലിയോ, ദളപതി വിജയ്ക്ക് കേരളത്തിലുള്ള താരമൂല്യമാണ് അടിവരയിടുന്നത്. ശ്രീ ഗോകുലം മൂവീസാണ് വമ്പൻ വിജയം നേടിയ ജയിലറും, ലിയോയും കേരളത്തിൽ വിതരണം ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി ഒരുക്കിയ ലിയോക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചനയും സംവിധായകൻ നൽകിയിട്ടുണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.