ദളപതി വിജയ് നായകനായ ലിയോ ഇപ്പോൾ അഡ്വാൻസ് ബുക്കിങ്ങിലൂടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം കുറിക്കുന്ന കാഴ്ചയാണ് കാണിച്ചു തരുന്നത്. ഒക്ടോബർ പത്തൊന്പതിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്താണ് മുന്നോട്ട് കുതിക്കുന്നത്. കേരളത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ആദ്യ കളക്ഷൻ റെക്കോർഡ് സ്ഥാപിച്ച ഈ ചിത്രം, ആഗോള തലത്തിൽ ആദ്യ ദിനത്തിലെ ബുക്കിങ്ങിലൂടെ മാത്രം 60 കോടിയും കടന്നു കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിലാണ് ഈ ചിത്രം ബുക്കിങ്ങിലൂടെ ഇതിനോടകം നേടിയിരിക്കുന്നത്.
വിദേശത്ത് നിന്നും ആദ്യ വീക്കെൻഡിൽ ബുക്കിങ്ങിലൂടെ ഇതുവരെ നേടിയത് 58 കോടിക്ക് മുകളിലാണെങ്കിൽ ഇന്ത്യയിൽ നിന്ന് അത് 50 കോടിക്ക് മുകളിലാണ്. റിലീസ് ചെയ്യാൻ ഇനിയും 2 ദിവസത്തോളം ശേഷിക്കേ ആദ്യ ദിവസത്തെ ബുക്കിംഗ് കണക്കുകളും ആദ്യ വീക്കെന്ഡിലെ ബുക്കിംഗ് കണക്കുകളും ഇനിയും വലിയ രീതിയിലായിരിക്കും വർധിക്കുക എന്നുറപ്പ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ ആണ്. ദളപതി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ലിയോ, ആദ്യമായി 100 കോടിക്ക് മുകളിൽ ഓപ്പണിങ് ഡേ കളക്ഷൻ നേടുന്ന തമിഴ് ചിത്രവുമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, അനുരാഗ് കശ്യപ്, മാത്യു തോമസ്, ബാബു ആന്റണി, സാൻഡി മാസ്റ്റർ, പ്രിയ ആനന്ദ് തുടങ്ങി വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് അനിരുദ്ധ് ഒരുക്കിയ സംഗീതമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.