ദളപതി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം പത്തൊൻപതിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ലോകത്തിന്റെ പല കോണിലും റെക്കോർഡ് തകർക്കുന്ന അഡ്വാൻസ് ബുക്കിംഗ് സ്റ്റാറ്റസ് ആണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ലിയോ, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുമായിരിക്കും. ഇപ്പോഴിതാ അമേരിക്കയിൽ ഒരു തമിഴ് ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ റിലീസിലേക്കാണ് ലിയോ കുതിക്കുന്നത്. ആയിരം സ്‌ക്രീനുകളിലാണ് ഈ ചിത്രം അമേരിക്കയിൽ പ്രദർശിപ്പിക്കുകയെന്ന വാർത്തകളാണ് വരുന്നത്. അമേരിക്കയിലും ദളപതി വിജയ്ക്കുള്ള മാർക്കറ്റ് തന്നെയാണ് ഇത്രയും വലിയ റിലീസിനുള്ള കാരണം.
ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും വേഷമിട്ടിട്ടുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന ലിയോക്ക് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തത് ഫിലോമിൻ രാജുമാണ്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ലിയോ ട്രെയ്ലറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. കൈതി, വിക്രം എന്നിവയുൾപ്പെടുന്ന ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ഈ ചിത്രമെന്നറിയാനുള്ള ആകാംക്ഷയിലാണ് വിജയ് ആരാധകരും സിനിമാ പ്രേമികളും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.