ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ലിയോ ഇന്നാണ് ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തിയത്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ, അദ്ദേഹം ഉണ്ടാക്കിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാനുള്ള ആകാംക്ഷയോടെയാണ് പ്രേക്ഷകർ തീയേറ്ററുകളിൽ എത്തിയത്. അങ്ങനെ വന്ന പ്രേക്ഷകരെ ചിത്രത്തിന്റെ തുടക്കത്തിലേ പത്ത് മിനിറ്റ് കൊണ്ട് തന്നെ ലോകേഷ് കോരിത്തരിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും രത്‌നകുമാറും ധീരജ് വൈദിയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ വിജയ് കൂടാതെ, മലയാളി താരം മാത്യു തോമസ്, ബോളിവുഡ് താരം സഞ്ജയ് ദത്, ആക്ഷൻ കിംഗ് അർജുൻ, തൃഷ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, അനുരാഗ് കശ്യപ്, മിഷ്കിൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ വലിയ ഹൈപ്പിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. കേരളത്തിൽ രാവിലെ നാല് മണിക്ക് തന്നെ ഫാൻസ് ഷോകളോടെ പ്രദർശനമാരംഭിച്ച ലിയോയുടെ ആദ്യ പകുതി തീയേറ്ററുകളിൽ ഉത്സവം തീർക്കുകയാണ്. ഇതിന്റെ ഇന്റർവെൽ അക്ഷരാർത്ഥത്തിൽ പ്രേക്ഷക മനസ്സുകളിൽ തീ പടർത്തുന്ന ഒന്നായി മാറിയിട്ടുണ്ട് എന്ന് തന്നെ പറയാം.
ഇന്റർവെൽ ഭാഗം എത്തിയതോടെ വേറെ ലെവലിലേക്കാണ് ചിത്രം മാറിയത്. വിജയ്‌യുടെ എൻട്രി ഷോട്ടിന് തീയേറ്ററുകൾ പൂരപ്പറമ്പുകളായി മാറുന്ന കാഴ്ചയും നമ്മുക്ക് കാണാം. വിജയ്‌ക്കൊപ്പം താരനിരയിലുള്ള ഓരോരുത്തരും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ആദ്യ പകുതിയിൽ, എല്ലാവർക്കും മുകളിൽ സ്കോർ ചെയ്തിരിക്കുന്നത് തന്റെ കിടിലൻ പശ്‌ചാത്തല സംഗീതത്തിലൂടെ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ് കനകരാജിന്റെ അതിഗംഭീരമായ മേക്കിങ്ങും, വളരെ വ്യത്യസ്തമായ ശൈലിയിലൊരുക്കിയ തിരക്കഥയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യ പകുതി പ്രതീക്ഷകൾക്കും അപ്പുറം പോയതോടെ ഇതിന്റെ രണ്ടാം പകുതിയിൽ എന്താണ് ലോകേഷ് ഒരുക്കിവെച്ചിരിക്കുന്നതെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.