ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തു വിട്ടു. നാളെ തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ദളപതി വിജയ്. അദ്ദേഹത്തിനുള്ള ജന്മദിന സമ്മാനമായി ആണ് അണിയറ പ്രവർത്തകർ ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. പക്കാ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിക്കുന്നു. ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ഒരു തോക്കുമായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ദളപതി വിജയ്‌യിനെ ആണ് ഇന്ന് പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ബീസ്റ്റ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഏതായാലും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ പ്രകമ്പനമാണ് വിജയ് ആരാധകർ സൃഷ്ടിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റായ കോലമാവ് കോകില എന്ന നയൻതാര ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച നെൽസൺ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ബീസ്റ്റ്. നെൽസൺ രണ്ടാമതായി ഒരുക്കിയ ശിവകാർത്തികേയൻ ചിത്രം ഡോക്ടർ റിലീസ് കാത്തിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ബീസ്റ്റിനു വേണ്ടി കാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിക്കുന്നത് ആർ നിർമ്മലും ആണ്. തെന്നിന്ത്യൻ താര സുന്ദരി പൂജ ഹെഗ്‌ഡെ ആദ്യമായി വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബീസ്റ്റിനു ഉണ്ട്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.