സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ ഒരു വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ബീസ്റ്റ്. ഇപ്പോഴിതാ ഇരുനൂറു കോടി ക്ലബിലാണ് ഈ ചിത്രം ഇടം നേടിയിരിക്കുന്നത്. തമിഴ് നാട്ടിൽ നിന്ന് മാത്രം നൂറു കോടി ഗ്രോസ് നേടിയ ഈ ചിത്രം ആഗോള ഗ്രോസ് ആയാണ് ഇരുനൂറു കോടി മറികടന്നത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ വിജയ് ചിത്രമാണ് ബീസ്റ്റ് എന്ന പ്രത്യേകതയും ഉണ്ട്. സർക്കാർ, മെർസൽ, ബിഗിൽ, മാസ്റ്റർ എന്നിവയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള വിജയ് ചിത്രങ്ങൾ. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഇപ്പോൾ ഏറ്റവും കൂടുതൽ ഇരുനൂറു കോടി ക്ലബ് ചിത്രങ്ങൾ ഉള്ള തമിഴ് നടന്മാരിൽ രജനികാന്തിനു ഒപ്പം എത്തിയിരിക്കുകയാണ് വിജയ്. അതുപോലെ തന്നെ തമിഴ്നാട് നിന്ന് മാത്രം നൂറു കോടി നേടുന്ന അഞ്ചാമത്തെ വിജയ് ചിത്രമാണ് ബീസ്റ്റ്. ഈ ലിസ്റ്റിൽ അഞ്ചു ചിത്രങ്ങളുമായി വിജയ് ആണ് ഒന്നാമത്.
ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് വിജയ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂജ ഹെഗ്‌ടെ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ മലയാളി താരങ്ങൾ ആയ ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. . ഈ ചിത്രത്തിന് ക്യാമെറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തിരിക്കുന്നത് ആർ നിർമ്മലുമാണ്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സെൽവ രാഘവൻ, പുകഴ്, യോഗി ബാബു, അങ്കുർ വികൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇതിന്റെ താരനിരയിൽ ഉണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.