[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജീവിതത്തിലും നായകൻ; സിനിമയ്ക്കായി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൽകി സൂര്യ..!

തമിഴകത്തിന്റെ നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന താരമാണ് സൂര്യ. ഇന്നത്തെ തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടമാരിൽ ഒരാളായി അറിയപ്പെടുന്ന സൂര്യ, സിനിമയ്ക്കു പുറത്തു ചെയ്യുന്ന കാരുണ്യ പ്രവർത്തികളിലൂടെയും ഏറെ ശ്രദ്ധ നേടുന്ന താരമാണ്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹിക ക്ഷേമ രംഗത്തുമെല്ലാം വളരെയധികം സേവനങ്ങൾ സൂര്യ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സൂര്യയുടെ മറ്റൊരു നല്ല പ്രവർത്തിയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ബാല സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയാണ് സൂര്യ കയ്യടി നേടുന്നത്. സാധാരണ രീതിയിൽ, സിനിമാ ചിത്രീകരണത്തിന് ശേഷം അതിനു വേണ്ടി ഉണ്ടാക്കിയ സെറ്റ് പൊളിച്ചു കളയാറാണ് പതിവ്. എന്നാൽ ഈ സിനിയ്ക്കു വേണ്ടി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൽകാൻ സൂര്യ തീരുമാനിക്കുകയായിരുന്നു.

വർഷങ്ങൾക്കു ശേഷം ബാല- സൂര്യ ടീം ഒന്നിച്ച ഈ ചിത്രം കടലിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. അത്കൊണ്ട് തന്നെ അതിന്റെ ഷൂട്ടിങ് ആവശ്യത്തിനാണ് വീടുകൾ ഉണ്ടാക്കിയത്. കന്യാകുമാരിയിൽ വലിയ സെറ്റ് ആണ് ഈ ചിത്രത്തിന് വേണ്ടി നിർമ്മിച്ചത്. സൂര്യ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ് എന്നത് കൊണ്ട്, ഷൂട്ടിംഗ് കഴിഞ്ഞു വീടുകൾ പൊളിച്ചു കളയാതെ, അത് അവിടെയുള്ള പാവപെട്ട മൽസ്യ തൊഴിലാളികൾക്കായി നല്കാൻ ആണ് അദ്ദേഹം തീരുമാനിച്ചത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സൂര്യ സ്വീകരിച്ചു കഴിഞ്ഞു. യഥാർത്ഥ ജീവിതത്തിലെ നായകൻ എന്നാണ് സൂര്യയെ ഇപ്പോൾ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അതുപോലെ പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി, സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ ആണ് സൂര്യ ചെയ്തു കൊണ്ടിരിക്കുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

20 mins ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.