Vinayakan Movie Stills
മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരുടെ പട്ടികയിൽ ആണ് ഇന്ന് വിനായകൻ എന്ന നടന്റെ സ്ഥാനം. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സംസ്ഥാന പുരസ്‍കാരവും മറ്റു അനേകം പുരസ്‍കാരങ്ങളും നേടിയ വിനായകൻ ഒരു നടൻ എന്ന നിലയിൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ പോപ്പുലാരിറ്റിയും സ്ഥാനവും നേടിയെടുക്കുകയും ചെയ്തിരുന്നു. ആട് 2 പോലെയുള്ള വിനോദ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ വിനായകൻ എന്ന നടനെ കുട്ടികളുടെയും കുടുംബങ്ങളുടെയും ഇടയിൽ പോപ്പുലർ ആക്കുകയും ചെയ്തു. കമ്മട്ടിപ്പാടത്തിനു ശേഷം ശ്രദ്ധേയമായ ഏറെ കഥാപാത്രങ്ങൾ വിനായകനെ തേടി എത്തുകയും വിനായകനെ കേന്ദ്ര കഥാപാത്രമാക്കി തന്നെ വമ്പൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയുമാണ്. ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തിലും വിനായകൻ സൂപ്പർ താരങ്ങൾക്കൊപ്പം എത്തുകയാണ് എന്നാണ് നാനാ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
ലിജോ ജോസ് പെലിശ്ശേരി ഒരുക്കാൻ പോകുന്ന അടുത്ത ചിത്രമാണ് പോത്തു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായി അഭിനയിക്കാൻ വിനായകൻ ചോദിച്ച പ്രതിഫലം ഒരു കോടി രൂപ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാൽപതു ദിവസം ജോലി ചെയ്യാൻ ഈ തുക ചോദിച്ചതിൽ തെറ്റൊന്നുമില്ല എന്നാണ് വിനായകൻ പറയുന്നത്. ഈ തുക വിനായകന് നൽകുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നും ഇല്ലെങ്കിലും പ്രതിഫലത്തിന്റെ കാര്യം പറഞ്ഞു അദ്ദേഹത്തെ പോലെ ഒരു നടനെ ചിത്രത്തിൽ നിന്നൊഴിവാക്കാൻ ലിജോ ജോസ് പെല്ലിശ്ശേരി ശ്രമിക്കില്ല എന്നുറപ്പാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തന്നെ തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആന്റണി വർഗീസും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് സൂചനകൾ ലഭിക്കുന്നത് . വിനായകൻ നായകനായി കരിന്തണ്ടൻ എന്ന വമ്പൻ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.