മലയാളികൾ ഏറെ സ്നേഹിക്കുന്ന നടൻ ആണ് വിജയ രാഘവൻ. ഏതു വേഷവും ചെയ്യാൻ പ്രാപ്തിയുള്ള അപൂർവം ചില നടന്മാരിൽ ഒരാളായ വിജയ രാഘവൻ നായകൻ ആയും വില്ലൻ ആയും സ്വഭാവ നടൻ ആയും ഹാസ്യ നടനയുമെല്ലാം മികച്ച പ്രകടനം നടത്തി നമ്മളെ പല തവണ ഞെട്ടിച്ചിട്ടണ്ട്. വ്യത്യസ്തമായ വേഷ പകർച്ചകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട് ഈ നടൻ. വേഷത്തോടൊപ്പം അതിവിദഗ്ദ്ധമായി തന്നെ വ്യത്യസ്തത സ്ലാങ്ങുകൾ ഉപയോഗിക്കാനുള്ള കഴിവും ഈ നടനെ മറ്റുള്ളവരിൽ നിന്ന് മുന്നിട്ടു നിർത്തുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി ഒരു വ്യത്യസ്ത വേഷ പകർച്ചയുമായി എത്തുകയാണ് വിജയരാഘവൻ. വേണു സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ കാർബണിൽ ആണ് വിജയ രാഘവന്റെ പുതിയ വേഷ പകർച്ച നമ്മുക്ക് കാണാൻ കഴിയുക.
എം ഡി എന്ന പേരിൽ അറിയപ്പെടുന്ന ഒരു കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ വിജയരാഘവൻ എത്തുന്നത്. പുതിയ ഒരു രൂപ ഭാവത്തിൽ ആണ് ഈ കഥാപാത്രം ആയി വിജയ രാഘവൻ പെർഫോം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലറിലും ഈ കഥാപാത്രത്തെ കാണിക്കുന്ന രംഗങ്ങൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജനുവരി 19 മുതൽ പ്രദർശനം ആരംഭിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് നായിക. ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഷറഫുദീൻ എന്നീ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗം ആണ്. പ്രശസ്ത ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന കാര്ബണിന് ദൃശ്യങ്ങൾ ഒരുക്കിയത് ബോളിവുഡിൽ നിന്ന് തന്നെയുള്ള കെ യു മോഹനനാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.