[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും വിസ്മയിപ്പിക്കാൻ നെടുമുടി വേണു; കാർബൺ എന്ന ചിത്രത്തിൽ നിർണ്ണായക കഥാപാത്രം..!

മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച നടമാരുടെ ഒരു പട്ടിക തയ്യാറാക്കിയാൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, തിലകൻ , ഭരത് ഗോപി, മമ്മൂട്ടി എന്നിവരോടൊപ്പം ഏറ്റവും മുകളിൽ തന്നെ സ്‌ഥാനം പിടിക്കുന്ന ഒരു നടൻ ആണ് നെടുമുടി വേണു. ഏതു വേഷവും ചെയ്യുന്ന നെടുമുടി വേണു അഭിനയ വിദ്യാർത്ഥികൾക്ക് ഇന്നും ഒരത്ഭുതം ആണ്. സ്വാഭാവികതയും അനായാസതയുമാണ് ഈ നടന്റെ ഏറ്റവും വലിയ ശ്കതി. സ്വന്തമായ ഒരു അഭിനയ ശൈലിയുള്ള ഇദ്ദേഹം ചെയ്യാത്ത വേഷങ്ങൾ കുറവ്. സംഭാഷണ രീതി കൊണ്ടും അഭിനയ മികവിന്റെ ഉന്നതങ്ങളിൽ ഉള്ള ഇദ്ദേഹം ഒരിക്കൽ കൂടി നമ്മളെ വിസ്മയിപ്പിക്കാൻ എത്തുകയാണ്. ഫഹദ് ഫാസിൽ നായകനായ കാർബൺ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അടുത്ത ആഴ്ച എത്താൻ പോകുന്നത്.

ബഷീർ എന്ന് പേരുള്ള വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നത് . പ്രശസ്ത ക്യാമറാമാൻ ആയ വേണു ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വേണുവിന്റെ ആദ്യത്തെ രണ്ടു സംവിധാന സംരംഭങ്ങളായിരുന്ന ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലും നെടുമുടി വേണു നിർണ്ണായകമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ വളരെ വ്യത്യസ്തമായ ഒരു വേഷം ആയിരിക്കും കാർബൺ എന്ന ഈ ചിത്രത്തിലേതും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ച ഇറങ്ങിയ അനിൽ രാധാകൃഷ്ണൻ മേനോൻ ചിത്രം ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സിലും വളരെ വ്യത്യസ്‌തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടിയിരുന്നു നെടുമുടി വേണു. പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി കെ തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ് കാർബൺ നിർമ്മിച്ചിരിക്കുന്നത്. മമത മോഹൻദാസ്, ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, വിജയ രാഘവൻ, ഷറഫുദീൻ എന്നിവരും ഫഹദിനും നെടുമുടി വേണുവിനുമൊപ്പം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.