മലയാളി പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ട നടൻ ആണ് വിജയ രാഘവൻ. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്നിട്ടുള്ള ഈ അതുല്യ പ്രതിഭ എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളും തന്റെ കരിയറിൽ ചെയ്തിട്ടുണ്ട്. നായകനും വില്ലനും സ്വഭാവ നടനും ഹാസ്യ കഥാപാത്രവുമെല്ലാമായി നമ്മളെ ഞെട്ടിച്ചിട്ടുള്ള നടൻ ആണ് വിജയ രാഘവൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലെ വിജയ രാഘവന്റെ ഫ്രീക് ലുക്ക് ആണ് ഇപ്പോൾ സോയിൽ മീഡിയയുടെ ചർച്ചാ വിഷയം. കിടിലൻ മേക് ഓവർ ആണ് അദ്ദേഹം ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി നടത്തിയിരിക്കുന്നതെന്നു പുതിയ സ്റ്റില്ലുകൾ സൂചിപ്പിക്കുന്നു. ഇടക്കാലത്തു അച്ചായൻ, അപ്പൂപ്പൻ, അച്ഛൻ റോളുകളിൽ ഒതുങ്ങി പോയ വിജയ രാഘവന്റെ ഒരു വമ്പൻ തിരിച്ചു വരവായിരിക്കും ബ്രദേഴ്‌സ് ഡേയിലെ വേഷം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഷാജോൺ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഈ വർഷം ഓണം റിലീസ് ആയി എത്തിക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് അതിന്റെ അവസാന ഘട്ടത്തിൽ ആണ്. ഒരു പക്കാ ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആയിരിക്കും ബ്രദേഴ്‌സ് ഡേ എന്നാണ് സൂചന. ഈ ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്നിട്ടുള്ള പോസ്റ്ററുകൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.