[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇത് കാളിദാസിന്റെ കരിയറിലെ തീരാനഷ്ടം എന്ന് പ്രേക്ഷകർ; വൈറസിൽ കയ്യടി നേടി ശ്രീനാഥ് ഭാസി..!

കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത ആഷിക് അബു ചിത്രമായ വൈറസ് ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി , സുഹാസ്- ഷർഫു എന്നിവർ ചേർന്നാണ്. വമ്പൻ താര നിര അണിനിരന്നിരിക്കുന്ന ഈ ചിത്രത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടുന്നത് ശ്രീനാഥ് ഭാസി ആണ്. ആബിദ് എന്ന ജൂനിയർ ഡോക്ടറുടെ വേഷത്തിൽ ആണ് ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ എത്തുന്നത്. വളരെ സ്വാഭാവികവും അതോടൊപ്പം തീവ്രവുമായ പ്രകടനമാണ് ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. ആബിദ് എന്ന കഥാപാത്രം കടന്നു പോകുന്ന ഭീതി ജനകമായ ഓരോ നിമിഷവും വിസ്മയിപ്പിക്കുന്ന സ്വാഭാവികതയോടെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കാൻ ശ്രീനാഥ് ഭാസിക്ക് സാധിച്ചു. 

ശ്രീനാഥ് ഭാസിക്ക് കയ്യടി നൽകുന്നതിന് ഒപ്പം തന്നെ സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത് കാളിദാസ് ജയറാമിന്റെ കൂടെ കാര്യമാണ്. ആദ്യം ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ ക്ഷണിച്ചത് കാളിദാസ് ജയറാമിനെ ആയിരുന്നു. എന്നാൽ മറ്റൊരു ചിത്രം ചെയ്യാൻ ഏറ്റു പോയിരുന്ന കാളിദാസ് ഈ വേഷം നിരസിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കാളിദാസിന്റെ കരിയറിലെ തീരാനഷ്ടം എന്നാണ് പ്രേക്ഷകർ ഇപ്പോൾ ആ തീരുമാനത്തെ കുറിച്ച് പറയുന്നത്. പൂമരം, മിസ്റ്റർ ആൻഡ് മിസിസ് റൗഡി, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളിൽ നായകൻ ആയി എത്തിയിട്ടുള്ള കാളിദാസ് ജയറാം ഇപ്പോഴും തന്റെ ആദ്യ വിജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.