മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ യേശുദാസിന്റെ മകൻ വിജയ് യേശുദാസ് ഇന്ന് സംഗീത പ്രേമികൾക്കെല്ലാം പ്രീയപ്പെട്ട ഗായകനാണ്. ഇതിനോടകം തെന്നിന്ത്യൻ ഭാഷകളിലെല്ലാം പേരെടുത്ത വിജയ് യേശുദാസ് ഒട്ടേറെ പുരസ്‍കാരങ്ങളും നേടിക്കഴിഞ്ഞു. എന്നാൽ ഗായകൻ എന്നത് കൂടാതെ സിനിമാ താരം എന്ന നിലയിലും ഏറെ പ്രശസ്തനാണ് വിജയ് യേശുദാസ് ഇപ്പോൾ. മാരി എന്ന ധനുഷ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ഏറെ കയ്യടി നേടിയ വിജയ് യേശുദാസ് ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ സിനിമയിൽ തന്റെ ഇഷ്ട താരങ്ങൾ ആരെന്നു വെളിപ്പെടുത്തുകയാണ് വിജയ് യേശുദാസ്. കുട്ടിക്കാലം മുതൽ തന്നെ താൻ ലാലേട്ടന്റെ കടുത്ത ആരാധകൻ ആണെന്നാണ് വിജയ് യേശുദാസ് പറയുന്നത്. തന്റെ വീട്ടിൽ താൻ ലാലേട്ടൻ ഫാനും തന്റെ ചേട്ടൻ മമ്മൂക്ക ഫാനും ആയിരുന്നു എന്നാണ് വിജയ് യേശുദാസ് പറയുന്നത്. അതുപോലെ തമിഴിൽ നോക്കിയാൽ താൻ രജനികാന്ത് ഫാനും തന്റെ അനുജൻ കമൽ ഹാസൻ ഫാനും ആണെന്നും വിജയ് യേശുദാസ് പറഞ്ഞു. നടനായി മാറിയ ശേഷം ആരാധന തോന്നിയ മറ്റൊരു നടൻ മമ്മുക്കയാണെന്നാണ് വിജയ് യേശുദാസ് പറയുന്നത്. അതിനു കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
ഡ്രസിങ് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ അദ്ദേഹം പുലർത്തുന്ന ശ്രദ്ധയാണ് അദ്ദേഹത്തെ ഏറെ ഫോളോ ചെയ്യാനുള്ള കാരണമെന്നു വിജയ് യേശുദാസ് പറഞ്ഞു. ചില കഥാപാത്രങ്ങൾ മമ്മുക്ക മാത്രം ചെയ്താലേ ശെരിയാവു എന്നും അതുപോലെ ചിലത് ലാലേട്ടന് മാത്രമേ ചെയ്യാൻ സാധിക്കു എന്നും പറഞ്ഞ വിജയ് യേശുദാസ്, പുതിയ തലമുറയിൽ ഇഷ്ട്ടപെടുന്ന രണ്ടു താരങ്ങൾ ഫഹദ് ഫാസിലും പാർവതിയും ആണെന്നാണ് വെളിപ്പെടുത്തിയത്. കഥാപാത്രങ്ങളായി മാറാനുള്ള അവരുടെ കഴിവാണ് തനിക്കു ഭയങ്കരമായി ഇഷ്ട്ടപെട്ടത് എന്നും വിജയ് യേശുദാസ് പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.