തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സുകുമാർ. 2004 ഇൽ തെന്നിന്ത്യൻ സിനിമയിൽ തരംഗമായി മാറിയ ആര്യ എന്ന അല്ലു അർജുൻ ചിത്രം ഒരുക്കികൊണ്ടാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ആര്യ 2, നേനക്കാടിനെ, നനക്കു പ്രേമതോ, രംഗസ്ഥലം, പുഷ്പ എന്നീ ഗംഭീര ചിത്രങ്ങളും ഒരുക്കിയ സുകുമാർ ഇപ്പോൾ പുഷ്പ 2 ഒരുക്കുകയാണ്. അല്ലു അർജുൻ നായകനായ പുഷ്പ ഇന്ത്യ മുഴുവൻ തരംഗമായി മാറിയിരുന്നു. അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രം 300 കോടിക്കു മുകളിൽ ആണ് കലക്ഷൻ നേടിയത്. ഇപ്പോഴിതാ, സിനിമാ വികടൻ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദളപതി വിജയ് ആയി ബന്ധപ്പെട്ടു സുകുമാർ നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടുകയാണ്.
താൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണെന്ന് സുകുമാർ പറയുന്നു. പുഷ്പ വന്നതിനു ശേഷം തനിക്കൊപ്പം ഒരു ചിത്രം ചെയ്യാൻ ദളപതി വിജയ് ആഗ്രഹം പ്രകടിപ്പിച്ച വിവരം, മറ്റൊരാൾ വഴി താൻ അറിഞ്ഞു എന്നും, അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നും അദ്ദേഹം പറയുന്നു. താൻ വിജയ് സാറിനെ നേരിട്ടു കണ്ടില്ല എങ്കിലും, അദ്ദേഹവുമായി ഭാവിയിൽ ജോലി ചെയ്യാൻ കാത്തിരിക്കുന്നു എന്നും സുകുമാർ പറയുന്നു. വിജയ് സാറുമായി ഒന്നിക്കുമ്പോൾ ഒരു വ്യത്യസ്ത ചിത്രം ചെയ്യണം എന്നാണ് ആഗ്രഹം എന്നും സുകുമാർ വെളിപ്പെടുത്തി. വിജയ് ഇപ്പോൾ ചെയ്യുന്നത് തെലുങ്ക് സംവിധായകൻ ആയ വംശി ഒരുക്കുന്ന ചിത്രത്തിൽ ആണ്. രശ്മിക നായികാ വേഷം ചെയ്യുന്ന ഈ ചിത്രം തമിഴിൽ ആണ് ഒരുക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.