ഇന്നലെയാണ് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രം റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് നേടിയെടുക്കുന്നത്. ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ച ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ പ്രസക്തമായ ഒരു വിഷയം സംസാരിക്കുന്ന ഒരു സോഷ്യൽ ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംവിധായകൻ ഡിജോ ജോസ് ആന്റണി ഇട്ട ഫേസ്ബുക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ജനഗണമനയുടെ കയ്യടിക്ക് ആദ്യ നന്ദി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ആണെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഒപ്പം മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ഒരു ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. കാരണം വേറൊന്നുമല്ല, ഈ ചിത്രം തുടങ്ങുമ്പോൾ ഉള്ള കഥാവിവരണം മമ്മൂട്ടി ആണ് ചെയ്തു കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആണ് ജനഗണമന ആരംഭിക്കുന്നത്. ഡിജോയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ, “ജനഗണമന സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ ജനഗണമന സിനിമ തുടങ്ങാൻ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തിൽ… ഒരുപാട് സന്തോഷം…”. ക്വീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി ആണ് ഡിജോ ജോസ് ആന്റണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.