ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം ഒക്ടോബർ അവസാനവാരത്തോടെ ആരംഭിക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ വരുന്നത്. എ ജി എസ് എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഒരു സയൻസ് ഫിക്ഷൻ ഫാന്റസി ത്രില്ലറാണെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ ഭാഗമായി, ത്രീഡി വി എഫ് എക്സ് സ്കാനിംഗ് നടത്താനായി ദളപതി വിജയ്, സംവിധായകൻ വെങ്കട് പ്രഭു എന്നിവർ അമേരിക്കയിലെ സൗത്ത് കാലിഫോർണിയ സർവകലാശാലയിലെ, ഇന്സിസ്റ്റിട്യൂട് ഓഫ് ക്രിയേറ്റിവ് ടെക്‌നോളജി സ്റ്റുഡിയോയിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ കുറച്ചു നാൾ മുൻപ്, ഒരു തമിഴ് ഓൺലൈൻ മീഡിയക്ക് വെങ്കട് പ്രഭു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ഒരു കഥാതന്തുവാണ് ചർച്ചയാവുന്നത്. കഥാനായകനെ ഭൂമിയിൽ നിന്ന് ചില അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടു പോവുകയും, അതിന് ശേഷം അവിടെ വെച്ച് നായകൻ നടത്തുന്ന പോരാട്ടങ്ങളും അടിസ്ഥാനപ്പെടുത്തി ഒരു സയൻസ് ഫിക്ഷൻ ചിത്രം എന്ത്കൊണ്ട് ആലോചിച്ചു കൂടാ എന്ന ചിന്തയാണ് വെങ്കട് പ്രഭു അന്ന് പങ്ക് വെച്ചത്. ഇപ്പോൾ ദളപതി വിജയ് ചിത്രം ഒരു സയൻസ് ഫിക്ഷൻ ഫാന്റസി ത്രില്ലറാണെന്ന സൂചന വരികയും, അമേരിക്കയിൽ പോയി ത്രീഡി വി എഫ് എക്സ് സ്കാനിംഗ് നടത്തുകയും ചെയ്തതോടെ, ഈ വിജയ് ചിത്രത്തിന്റെ കഥയെ വെങ്കട് പ്രഭു അന്ന് പറഞ്ഞ ആശയത്തോട് കോർത്തിണക്കി ചിന്തിക്കുകയാണ് സോഷ്യൽ മീഡിയ.
ടൈം ലൂപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസാരിച്ച മാനാട് പോലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സൃഷ്‌ടിച്ച വെങ്കട് പ്രഭുവിൽ നിന്ന് ഇത്തരം വ്യത്യസ്തമായതും വിചിത്രമായതുമായ ചിത്രങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. അത്കൊണ്ട് തന്നെ വെങ്കട് പ്രഭു- വിജയ് ചിത്രം ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത വിസ്മയ കാഴ്‌ചകൾ സമ്മാനിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധരും സിനിമ പ്രേമികളും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്‌ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.