ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രം വരുന്ന ഏപ്രിൽ പതിമൂന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഇപ്പോഴിതാ അതിനു മുൻപായി തന്റെ ആരാധകർക്ക് ചില നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ദളപതി വിജയ്. രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സമൂഹമാധ്യമങ്ങളിലൂടെയോ ട്രോൾ വീഡിയോയിലൂടെയോ പരിഹസിക്കാൻ പാടില്ല എന്നാണ് വിജയ് തന്റെ ആരാധകരോട് നിർദേശിച്ചിരിക്കുന്നത്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബിസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്. വിജയ്യുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ, ആരാധക സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും സംഘടനയുടെ തലപ്പത്തുള്ളവർ വ്യക്‌തമാക്കുകയും ചെയ്തിട്ടുണ്ട്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ബീസ്റ്റ് ഒരു ആക്ഷൻ എന്റെർറ്റൈനെർ ആണ്.
പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ബീസ്റ്റിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ ഇതിനോടകം പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. സൺ പിക്ചേഴ്സ് ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദളപതിയുടെ കരിയറിലെ റെക്കോർഡ് റിലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിച്ചത് ആർ നിർമ്മലും ആണ്. ഏപ്രിൽ ആദ്യ വാരം റിലീസ് ആയ ഇതിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ട്രെൻഡിങ് ആണ്. വിജയ്‌യുടെ 65–ാം ചിത്രമാണ് ബീസ്റ്റ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.