[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഏജന്റ് കാണാൻ കാത്തിരിക്കുന്നു; അഖിൽ അക്കിനേനിക്കു ജന്മദിന ആശംസകളുമായി ദുൽഖർ സൽമാൻ..!

തെലുങ്കു യുവ താരം അഖിൽ അക്കിനേനി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ. അഖിലിനൊപ്പമുള്ള തന്റെ ചിത്രവും ദുൽഖർ അതോടൊപ്പം പങ്കു വെച്ചിട്ടുണ്ട്. ഇളയ സഹോദരന് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു എന്ന് കുറിച്ച ദുൽഖർ സൽമാൻ, അഖിൽ അക്കിനേനി നായകനായി എത്തുന്ന ഏജന്റ് കാണാൻ കാത്തിരിക്കുന്നു എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഈ ചിത്രത്തിൽ അഖിലിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നത് ദുൽഖറിന്റെ അച്ഛനും മലയാളത്തിന്റെ മെഗാ സ്റ്റാറുമായ മമ്മൂട്ടി ആണ്. ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അത് ഒരു നെഗറ്റീവ് കഥാപാത്രം ആണെന്നും വാർത്തകൾ വരുന്നുണ്ട്.

മൂന്ന് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഓഗസ്റ്റ് പന്ത്രണ്ടിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേന്ദര്‍ റെഡ്ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈദരാബാദ് ആരംഭിച്ച ഈ ചിത്രം ഇനി ഡൽഹി, കശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും. ഈ ചിത്രത്തിന്റെ ഹംഗറി, ഹൈദരാബാദ് ഷെഡ്യൂളിൽ അഭിനയിച്ച മമ്മൂട്ടി കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തിരിച്ചെത്തിയത്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ ജേസൺ ബോണിന്റെ റീമേക് ആണ് ഈ ചിത്രം എന്ന് വാർത്തകൾ ഉണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.