തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിജയ്‌യുടെ അറുപത്തിയഞ്ചാമതു ചിത്രമാണ് നെൽസൺ ഇപ്പോൾ ഒരുക്കുന്നത്. എന്നാൽ ഇപ്പോൾ തന്നെ വിജയ്‌യുടെ അടുത്ത ചിത്രമേതായിരിക്കും എന്ന ചർച്ച സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ഒട്ടേറെ സംവിധായകരുടേയും പ്രൊഡക്ഷൻ ബാനറുകളുടേയും പേരുകൾ അടുത്ത വിജയ് ചിത്രവുമായി പറഞ്ഞു കേൾക്കുന്നുമുണ്ട്. എന്നാൽ ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വിജയ്‌യുടെ അടുത്ത ചിത്രം ഒരു പാൻ ഇന്ത്യ ചിത്രമായി ആവും ഒരുക്കുക എന്നാണ്. തെലുങ്കു സംവിധായകൻ വംശി പൈഡിപ്പള്ളി ആവും ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കുക എന്നും അദ്ദേഹം വിജയ്‌യോട് ചിത്രത്തിന്റെ കഥ പറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല കഥ കേട്ട് ഇഷ്ടപെട്ട വിജയ് സമ്മതം മൂളിയെന്നുള്ള സ്ഥിതീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്. പ്രശസ്ത നിർമ്മാതാവായ ദിൽ രാജു ആയിരിക്കും തന്റെ വെങ്കിടേശ്വര ക്രിയേഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുക എന്നും പറയപ്പെടുന്നു.
ബ്രിന്ദാവനം, യേവാഡു, ഊപിരി തുടങ്ങിയ വമ്പൻ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ആണ് വംശി പൈഡിപ്പള്ളി. അദ്ദേഹത്തിന്റെ അവസാനം റിലീസ് ആയ ചിത്രം മഹേഷ് ബാബു നായകനായ മഹർഷിയാണ്. ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയെടുത്ത ചിത്രം കൂടിയാണ് മഹർഷി. തമിഴ്നാടിനു പുറമെ തെലുങ്കു സംസ്ഥാനങ്ങളിലും ഇപ്പോൾ വലിയ ജനപ്രീതിയുള്ള നടനാണ് വിജയ്. ഈ ചിത്രം സംഭവിച്ചാൽ വിജയ് എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി അത് മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.