കടുത്ത വിജയ് ആരാധകൻ ആണ് പ്രശസ്ത നടൻ നാസറിന്റെ മകൻ അബ്ദുൽ അസൻ ഫൈസൽ. ടി ശിവ നിർമ്മിക്കുന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറാൻ തുടങ്ങവെയാണ് ഈ യുവാവിന്റെ ജീവിതം തകർത്ത ആ അപകടം ഉണ്ടാവുന്നത്. 2014 മെയ് 22 നു കൽപ്പാക്കത്തിന് അടുത്ത് വെച്ച് ഈസ്റ്റ് കോസ്റ്റ് റോഡിൽ ഉണ്ടായ കാർ അപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ അബ്ദുൽ ഇപ്പോഴും പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഏറെ നാളായി കിടപ്പിലായ ഈ യുവാവിനെ കഴിഞ്ഞ ദിവസം അവന്റെ ജന്മദിനത്തിൽ സന്ദർശിച്ചു കൊണ്ട് വമ്പൻ സർപ്രൈസ് ആണ് ദളപതി വിജയ് നൽകിയത്. വിജയ് തന്റെ മകനെ കാണാൻ എത്തിയ വിവരം നാസറിന്റെ ഭാര്യ ആയ കമീല ആണ് ട്വിറ്റെറിലൂടെ അറിയിച്ചത്. തന്റെ മകന്റെ സ്വപ്നം പൂവണിഞ്ഞു എന്നും ആയുസും ആരോഗ്യവും നൽകി ദൈവം തന്റെ മകനെ അനുഗ്രഹിക്കട്ടെ എന്നുമാണ് കമീല ട്വീറ്റ് ചെയ്തത്.
അബ്ദുൽ അസൻ ഫൈസലിന്റെ മുൻപിൽ വിജയ് നേരിട്ടെത്തി പിറന്നാൾ ആശംസകൾ നേർന്നത് സോഷ്യൽ മീഡിയയും ആഘോഷിക്കുകയാണ്. തന്റെ ആരാധകരോടുള്ള സ്നേഹവും കരുതലും വിജയ് എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ ദളപതി വിജയ് ആരാധകർക്കും ജീവനാണ്. ഒരു സാധാരണ മനുഷ്യൻ ആയി ആരാധകരുടെ സുഖദുഃഖങ്ങളിൽ പങ്കു ചേരാൻ വിജയ് കാണിക്കുന്ന മനസ്സ് തന്നെയാണ് അദ്ദേഹത്തെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നത് എന്ന് പറയാം. വിജയ് ചെയ്യുന്ന കാരുണ്യ പ്രവർത്തികളും ഏറെ പ്രശസ്തമാണ്. അതേ പറ്റി ഒരുപാട് വാർത്തകൾ നമ്മൾ ഇതിനോടകം കേട്ടിട്ടുമുണ്ട്. സർക്കാർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ് ചെയ്യുന്ന അടുത്ത ചിത്രം ആറ്റ്ലിയുമൊത്താണ്
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
This website uses cookies.