ആസിഫ് അലിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രം 2019 ജനുവരി രണ്ടാം വാരം റിലീസ് ചെയ്യും. രണ്ടു ദിവസം മുൻപേ റിലീസ് ചെയ്ത ഈ ചിത്രത്തിലെ സോങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. പൗർണമി സൂപ്പെറല്ലേടാ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് എന്നിവർ ചേർന്നാണ്. പ്രിൻസ് ജോർജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സംവിധായകനായ ജിസ് ജോയ് തന്നെയാണ്. യൂട്യൂബിൽ രണ്ടര ലക്ഷത്തിലധികം വ്യൂസ് ആണ് ഈ സോങ് വീഡിയോ ഇതിനോടകം നേടി കഴിഞ്ഞത്. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു ഹൈ എനർജി സോങ് ആണ് പൗർണമി സൂപ്പെറല്ലേടാ എന്ന ഗാനം.
ഐശ്വര്യ ലക്ഷ്മി ആസിഫ് അലിയുടെ നായികയായി എത്തുന്ന ഈ ചിത്രത്തിൽ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുപോലെ തന്നെ ഇതിന്റെ ട്രൈലെർ, ടീസർ തുടങ്ങിയവയും വമ്പൻ പ്രേക്ഷക പിന്തുണയാണ് നേടിയത്. ജിസ് ജോയ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ്. അദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളിലും ആസിഫ് അലി തന്നെ ആണ് നായകൻ എന്നതും ഒരു സവിശേഷതയാണ്. തന്റെ തുടർച്ചയായ മൂന്നാം വിജയം തേടിയാണ് ജിസ് ജോയ് എത്തുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.