[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിജയാഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു..വിജയ് സൂപ്പറും പൗർണ്ണമിയും ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രം

പുതുവർഷത്തിന്റെ  ആരംഭമായ് മലയാളത്തിൽ എത്തിയ ചിത്രമാണ് ആസിഫ് അലിയും ജിസ് ജോയിയും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും. ഫാമിലി എന്റെർടെയനറായ ചിത്രത്തിന് വലിയ സ്വീകാരതയാണ് ഇതിനോടകം  ലഭിച്ചിരിക്കുന്നത്. ആസിഫ് അലി എന്ന നടന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഇൻഷൽ കളക്ഷനും ചിത്രത്തിന് അവകാശപ്പെട്ടതാണ്.

വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ ഈ വലിയ വിജയകുതിപ്പ് ആഘോഷിക്കുകയായിരുന്നു തൃശൂർ ഗിരിജ തിയറ്ററിൽ വെച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബൈ സൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേയ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് ആസിഫ് അലി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൗർണ്ണമിയും. നർമ്മ മൂഹുർത്തങ്ങളും വികാരനിമിഷങ്ങളുമെല്ലാം ഒത്ത് ചേർന്ന സിനിമയിലെ ഓരോ സീനും കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നതാണ്. ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമായി മാറി കഴിഞ്ഞിരിക്കുകയാണ് വിജയ് സൂപ്പറും പൗർണ്ണമിയും.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്ന ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിന്റെ ഭാഗമാകുമ്പോൾ അതും സൂപ്പർഹിറ്റിലേയ്ക്ക് തന്നെയാണ് കുതിച്ചിരിക്കുന്നത്. സിദ്ധിഖ്, ദേവൻ, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ബാലു വർഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ കെ സുനിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിൻസ് ജോർജ് ഒരുക്കിയ സംഗീതവും ടീം ഫോർ മ്യൂസിക്ക് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിൽ എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.