[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ശ്രദ്ധ നേടി തൊണ്ട എന്ന ഹൃസ്വ ചിത്രം; നേടുന്നത് ഗംഭീര പ്രേക്ഷകാഭിപ്രായം..!

ഒരു ദിവസം പെട്ടെന്ന് ഒരു ഗായകന് തന്റെ ശബ്ദം നഷ്ട്ടപെട്ടാലോ..? ആ വെല്ലുവിളിയെ അയാൾ എങ്ങനെ അതിജീവിക്കും. ഈ പ്രമേയമാണ് ഡിക്സൺ ആലിസ് പൗലോസ് എന്ന ചെറുപ്പക്കാരൻ രചനയും സംവിധാനവും നിർവഹിച്ച തൊണ്ട എന്ന ഹൃസ്വ ചിത്രം കൈകാര്യം ചെയ്യുന്നത്. പതിനേഴു മിനിറ്റോളം നീളമുള്ള ഈ ഹൃസ്വ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ഒരു കടുത്ത പൃഥ്വിരാജ് ആരാധകന്റെ കൂടി കഥയാണ്. പൃഥ്വിരാജ് സുകുമാരന്റെ വമ്പൻ പ്രൊജെക്ടുകളിൽ ഒന്നായ കാളിയന്റെ ട്രൈലെർ കാണാൻ ഇടയാകുന്ന ഈ ആരാധകന്റെ ജീവിതത്തിൽ ആ കാഴ്ച ഉണ്ടാക്കുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം നമ്മളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.  ആ ട്രൈലെർ എങ്ങനെയാണു അവന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ബാധിക്കുന്നതു എന്നാണ് തൊണ്ട നമ്മളോട് പറയുന്നത്.

ജോബിൻ ഇഗ്‌നേഷ്യസ് നൽകിയ മനോഹരമായ ദൃശ്യങ്ങളും അതുപോലെ പ്രകാശ് അലക്സ്  ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ഹൃസ്വ ചിത്രത്തെ ഏറെ മികവുറ്റതാക്കിയിട്ടുണ്ട് . കല്യാണം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മ്യൂസിക് കമ്പോസർ ആണ് പ്രകാശ് അലക്സ്. മോഹൻലാൽ എന്ന മലയാള ചിത്രത്തിനും പശ്ചാത്തല സംഗീതം ഒരുക്കിയത് പ്രകാശ് അലക്സ് ആണ്. അനീഷ് പി ടോം, ഷാരോൺ ജെ മനോഹർ എന്നിവരാണ് യഥാക്രമം ഈ ഹൃസ്വ ചിത്രത്തിന് സൗണ്ട് മിക്സിങ്ങും സൗണ്ട് ഡിസൈനും നിർവഹിച്ചത്. ഇതിനു വേണ്ടി വി എഫ് എക്സ് ജോലികളും ഡി ഐ ജിലികളും ചെയ്തത് മിറാജ് മുഹമ്മദ് ആണ്. ഒരു ത്രില്ലെർ പോലെയാണ് ഈ ഹൃസ്വ ചിത്രം മുന്നോട്ടു പോകുന്നത് എന്നതും ഇതിനെ പ്രേക്ഷകരുടെ പ്രീയപെട്ടതു ആക്കുന്നു. ഏതായാലും ഗംഭീര പ്രേക്ഷക പ്രശംസ നേടി പുതുമ സമ്മാനിക്കുന്ന  ഈ ഹൃസ്വ ചിത്രം മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.