പുതുവർഷത്തിന്റെ ആരംഭമായ് മലയാളത്തിൽ എത്തിയ ചിത്രമാണ് ആസിഫ് അലിയും ജിസ് ജോയിയും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും. ഫാമിലി എന്റെർടെയനറായ ചിത്രത്തിന് വലിയ സ്വീകാരതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ആസിഫ് അലി എന്ന നടന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഇൻഷൽ കളക്ഷനും ചിത്രത്തിന് അവകാശപ്പെട്ടതാണ്.
വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ ഈ വലിയ വിജയകുതിപ്പ് ആഘോഷിക്കുകയായിരുന്നു തൃശൂർ ഗിരിജ തിയറ്ററിൽ വെച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേയ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് ആസിഫ് അലി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൗർണ്ണമിയും. നർമ്മ മൂഹുർത്തങ്ങളും വികാരനിമിഷങ്ങളുമെല്ലാം ഒത്ത് ചേർന്ന സിനിമയിലെ ഓരോ സീനും കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നതാണ്. ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമായി മാറി കഴിഞ്ഞിരിക്കുകയാണ് വിജയ് സൂപ്പറും പൗർണ്ണമിയും.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്ന ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിന്റെ ഭാഗമാകുമ്പോൾ അതും സൂപ്പർഹിറ്റിലേയ്ക്ക് തന്നെയാണ് കുതിച്ചിരിക്കുന്നത്. സിദ്ധിഖ്, ദേവൻ, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ബാലു വർഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ കെ സുനിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിൻസ് ജോർജ് ഒരുക്കിയ സംഗീതവും ടീം ഫോർ മ്യൂസിക്ക് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിൽ എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.