പുതുവർഷം പിറന്നിട്ടു ഇപ്പോൾ രണ്ടാഴ്ചയായി കഴിഞ്ഞു. ഈ വർഷത്തെ മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റ് നേടിയെടുത്തത് യുവ താരമായ ആസിഫ് അലിയാണ്. ജിസ് ജോയ് സംവിധാനം ചെയ്ത ആസിഫ് അലി ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രമാണ് ഇപ്പോൾ തീയേറ്ററുകളിൽ നിന്ന് സൂപ്പർ വിജയം നേടുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുന്ന ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എക്സ്ട്രാ ഷോകളും ഹൗസ്ഫുൾ ഷോകളുമായി ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയാണ് ഈ ജിസ് ജോയ്- ആസിഫ് അലി ചിത്രം മുന്നേറുന്നത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ തുടർച്ചയായ മൂന്നാം വിജയം ആണ് ഈ ചിത്രം നേടിയിരിക്കുന്നത്. ഇവരുടെ തന്നെ ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങളും വിജയം ആയിരുന്നു. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ വിജയും സൂപ്പറും പൗര്ണമിയുമിൽ മികച്ച പ്രകടനവുമായി സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നീ താരങ്ങളും നിറഞ്ഞു നിൽക്കുകയാണ് എന്ന് പറയാം. മനോഹരമായ ഗാനങ്ങൾ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നവാഗതനായ പ്രിൻസ് ജോർജ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും രതീഷ് രാജിന്റെ എഡിറ്റിംഗും അതുപോലെ തന്നെ ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.