96 എന്ന ഒറ്റ തമിഴ് ചിത്രത്തിലൂടെ തന്നെ സൗത്ത് ഇന്ത്യ മുഴുവൻ പ്രശസ്തയായ നടിയാണ് മലയാളി ആയ ഗൗരി കിഷൻ. അതിനു ശേഷം മാർഗം കളി എന്ന മലയാള ചിത്രത്തിൽ അതിഥി വേഷം ചെയ്ത ഗൗരി സണ്ണി വെയ്‌ന്റെ നായികാ വേഷത്തിൽ അനുഗ്രഹീതൻ ആന്റണി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ഇപ്പോഴിതാ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64 ഇൽ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ഉള്ള ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ഈ നടിയെ. ഈ ചിത്രത്തിന്റെ ഡൽഹിയിൽ ഉള്ള സെറ്റിൽ ജോയിൻ ചെയ്ത ഗൗരി കിഷൻ ദളപതി വിജയ്‌യെ കണ്ട അനുഭവം പങ്കു വെക്കുകയാണ്.
സെറ്റിൽ വെച്ച് തന്നെ കണ്ടപ്പോൾ വിജയ് സർ 96 ലെ പ്രകടനത്തിന് തന്നെ അഭിനന്ദിച്ചു എന്നും വളരെ സിമ്പിൾ ആയ വ്യക്തിയാണ് വിജയ് എന്നും ഗൗരി പറയുന്നു. താൻ ഒരു ചിത്രം മാത്രമേ ചെയ്തിട്ടുള്ളു എന്നത് കൊണ്ട് തന്നെ അദ്ദേഹം തന്നെ തിരിച്ചറിഞ്ഞത് പോലും വലിയ ഭാഗ്യമായി ആണ് കരുതുന്നത് എന്നും ഗൗരി പറഞ്ഞു. തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട വിജയ് ചിത്രം മെർസൽ ആണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ബിഗിലിൽ മികച്ച പ്രകടനമാണ് ദളപതി കാഴ്ച വെച്ചത് എന്നും ഈ നടി പറയുന്നു. 96 ന്റെ തെലുങ്കു റീമേക്കിലും തമിഴിൽ അവതരിപ്പിച്ച അതേ കഥാപാത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഗൗരി.
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ആന്റണി വർഗീസ്, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.