ഇന്ന് തമിഴിലെ ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളാണ് മക്കൾ സെൽവൻ വിജയ് സേതുപതി. തമിഴിൽ മാത്രമല്ല, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിക്കുന്ന വിജയ് സേതുപതി, വലിയ ആരാധക വൃന്ദമുള്ള താരം എന്ന നിലക്കും ഇന്ത്യൻ സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളെന്ന നിലക്കും ഏറെ ശ്രദ്ധേയനാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിക്കാൻ തയ്യാറാവുന്ന ഈ നടൻ പ്രേക്ഷകരുടെ പ്രീയപ്പെട്ടവനാവുന്നത് അദ്ദേഹത്തിന്റെ എളിമ കൊണ്ട് കൂടിയാണ്. ഇപ്പോഴിതാ താൻ സിനിമയിൽ എത്താനുണ്ടായ സാഹചര്യം മാതൃഭൂമി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് വിജയ് സേതുപതി.
ജീവിതത്തിൽ നിന്നാണ് അഭിനയത്തിന്റെ പാഠങ്ങൾ പഠിച്ചതെന്നും ജീവിതത്തിലൂടെ കടന്നു പോയ സംഭവങ്ങളിൽ പലതും അഭിനയിച്ച സിനിമകളിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ചെന്നൈയില്‍ ഒരു വാടക വീടിന് വേണ്ടി നായയെപ്പോലെ താൻ അലഞ്ഞിട്ടുണ്ടെന്നു പറഞ്ഞ വിജയ് സേതുപതി, ദാരിദ്ര്യം, കുടുംബപ്രാരബ്ദം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് വിദേശത്തേക്ക് ജോലിക്ക് പോയിട്ടുണ്ട് എന്നതും വെളിപ്പെടുത്തുന്നു. ജീവിതത്തിൽ നിന്നും സഹ അഭിനേതാക്കളിൽ നിന്നും അഭിനയം പഠിച്ച താൻ ദാരിദ്ര്യത്തിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടിയായിരുന്നു സിനിമയിലേക്ക് വന്നത് എന്നും വിജയ് സേതുപതി തുറന്നു പറയുന്നു.
അര്‍പ്പണബോധത്തോടെ ചെയ്യുകയാണെങ്കില്‍ ഏതു ജോലിയിലും വിജയം ഉറപ്പാണെന്നും, തനിക്കും തന്റെ മനസ്സാക്ഷിക്കും ഇടയിലുള്ള പോരാട്ടമാണ് തന്റെ ഇപ്പോഴത്തെ നിലക്കുള്ള കാരണമായി വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ തന്നെ കൈവിടുന്ന നിമിഷമായിരിക്കും താനിനി വിശ്രമിക്കുക എന്നു പറയുന്ന ഈ നടൻ, സിനിമ തന്നെ ചതിക്കാത്തത് കൊണ്ടാണ് സിനിമയോടുള്ള തന്റെ വിശ്വാസം വര്‍ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയുന്നതെന്നും പറഞ്ഞു നിർത്തുന്നു.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.