പ്രേക്ഷക പ്രതീക്ഷ വാനോളമുയർത്തി രജനീകാന്ത് ചിത്രത്തിന്റെ പുതിയ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രജനീകാന്തിനെ നായകനാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും എത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മലയാളത്തിലും തമിഴിലും മികച്ച ആരാധകരുള്ള 2 സൂപ്പർതാരങ്ങൾ ഒന്നിക്കുന്നുവെന്ന വാർത്ത വന്നതോടുകൂടി ആരാധകർ ആവേശത്തിൽ ആയിരിക്കുകയാണ്. വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുന്നു. തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള സംഗീത സംവിധായകരിൽ ഒരാളായ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്. വളരെക്കാലത്തിനു ശേഷം രണ്ട് വലിയ തിരിച്ചുവരവിന് സൺ പിക്ചേഴ്സ് ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത് എന്നൊരു വാർത്ത പ്രചരിച്ചിരുന്നെങ്കിലും, അതിനെപ്പറ്റി വിവരങ്ങളൊന്നും സംവിധായകൻ പങ്കു വച്ചിട്ടില്ല.
ചെയ്ത ചിത്രങ്ങളെല്ലാം തന്നെ വലിയ വിജയവും നിരൂപകപ്രശംസയും നേടിയവ, കാർത്തിക സുബ്ബരാജ് മറ്റുള്ളവരിൽ നിന്നും വേറിട്ടുനിന്ന ഒരു സംവിധായകനാണ്. കാർത്തിക് സുബ്ബരാജ് ആദ്യമായി സംവിധാനം ചെയ്ത പിസ്സ എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് സേതുപതിയും നായകനായി അരങ്ങേറിയത്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം വലിയ വിജയമായി മാറുകയും വളരെയധികം ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ഇരുവരും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഇരൈവിയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. തമിഴിലെ ഏറ്റവും വലിയ താരം മികച്ച സംവിധായകനും നടനുമൊപ്പം ഒന്നിക്കുമ്പോൾ മികച്ച ചിത്രം തന്നെ പ്രതീക്ഷിക്കാം. ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ വർഷം അവസാനം ആരംഭിക്കും
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.