തമിഴ് സിനിമയുടെ മക്കൾ സെൽവൻ ആയ വിജയ് സേതുപതി ഇന്ന് അവിടുത്തെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിലും മികച്ച താരങ്ങളുടെ കൂട്ടത്തിലും ഒരേപോലെ സ്ഥാനം നേടിയ നടൻ ആണ്. പുതിയ തലമുറയിലെ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ ആണ് വിജയ് സേതുപതിയുടെ സ്ഥാനം. മികച്ച അഭിനേതാക്കളെ എന്നും നെഞ്ചോട് ചേർത്ത് ചേർത്ത് സ്നേഹിക്കുന്ന മലയാളികൾക്കിടയിലും ഈ നടന് വലിയ സ്ഥാനം ആണുള്ളത്. തന്റെ സിനിമയുടെ ഷൂട്ടിനായി കേരളത്തിൽ എത്തിയപ്പോൾ വിജയ് സേതുപതി ആ സ്നേഹം അനുഭവിച്ചറിഞ്ഞതുമാണ്. അദ്ദേഹത്തിന്റെ തമിഴ് ചിത്രങ്ങൾക്ക് ഇവിടെ വലിയ സ്വീകാര്യത ആണ് ലഭിക്കാറ്. അങ്ങനെയിരിക്കെ ഈ വർഷം അദ്ദേഹം മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
വിജയ് സേതുപതി ആയി തന്നെയാണ് അദ്ദേഹം ആ ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ ഒരിക്കൽ കൂടി വിജയ് സേതുപതി മലയാള സിനിമയുടെ ഭാഗമായി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇത്തവണ അദ്ദേഹം എത്തുന്നത് അഭിനേതാവായല്ല, ഗായകൻ ആയിട്ടാണ്. പീറ്റർ ജെ ചന്ദ്രൻ എഴുതി സംവിധാനം ചെയ്യുന്ന നാലും ആറും പത്ത് എന്ന് പേരുള്ള ഒരു ചിത്രത്തിന് വേണ്ടിയാണു വിജയ് സേതുപതി പാടിയത്. ഈ ചിത്രത്തിൽ ഒരു തമിഴ് ഗാനമാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്.
കെ എസ് മനോജ് ആണ് വിജയ് സേതുപതി പാടിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. തമിഴിലേയും മലയാളത്തിലേയും പുതുമുഖ താരങ്ങൾ അഭിനയിച്ചിരിക്കുന്ന ഒരു ചിത്രമാണിത്. തമിഴ് സിനിമയിൽ ഏറെ ഗാനങ്ങൾ ആലപിച്ചിരിക്കുന്ന വിജയ് സേതുപതി മലയാള സിനിമയ്ക്കു വേണ്ടിയും ഇപ്പോൾ തന്റെ ശബ്ദം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്തു റിലീസ് ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന പൃഥ്വിരാജ്- കലാഭവൻ ഷാജോൺ ചിത്രത്തിന് വേണ്ടി തമിഴ് നടൻ ധനുഷും ഒരു ഗാനം ആലപിച്ചിരുന്നു. ആ ഗാനം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതിയെ വീണ്ടും മലയാള സിനിമയിലൂടെ സ്‌ക്രീനിൽ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് അദ്ദേഹത്തിന്റെ ആരാധകരും സിനിമാ പ്രേമികളും.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.