[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കൽവത്തി ഡേയ്‌സിന്റെ ലൊക്കേഷൻ കാഴ്ചകൾ എത്തി; പുതുമുഖങ്ങളെ അവതരിപ്പിച്ചു കൊണ്ട് മറ്റൊരു ചിത്രം കൂടി..!

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നിഷാദ് കെ സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കൽവത്തി ഡേയ്സ്. ദിവസങ്ങൾക്കു മുൻപ് ഇതിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രസകരമായ ലൊക്കേഷൻ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. സിനിമയിൽ ചാൻസ് ചോദിച്ചു നടന്നവരെല്ലാം ഒരുമിച്ച് ഒരു സിനിമയെടുത്താൽ എങ്ങനെയിരിക്കും എന്ന ക്യാപ്‌ഷൻ ഇട്ടാണ് അവർ ഈ വീഡിയോ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഈ വീഡിയോയിൽ പെർഫോം ചെയ്യുന്ന യുവാവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.

വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പിൻനിരയിൽ നിന്ന കുറച്ചു പുതുമുഖങ്ങളെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിക്കുന്ന ചിത്രമാണ് കൽവത്തി ഡേയ്സ്. ഇ എം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ തോമസ് ജോർജ്, ജിബിൻ കടുത്തുസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കൽവത്തിയിലെ ഒരു കല്യാണ രാത്രിയുടെ ഷൂട്ട് ആണ് ഇപ്പോൾ നടക്കുന്നത്. ആ ലൊക്കേഷനിൽ നിന്നുള്ള രസകരമായ കാഴ്ചകളാണ് പുറത്തു വന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോയിൽ ചിത്രത്തിൽ പ്രവർത്തിക്കുന്ന പലരെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. ജോമോൻ കെ പോൾ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്യുന്നത് നിസാം എച്, ഷൈജു അവറാൻ എന്നിവർ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

20 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.