കൊടുങ്കാറ്റു നാശം വിതച്ച തമിഴ് നാടിനു സഹായവുമായി മുന്നോട്ടു വന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ ആയ വിജയ് സേതുപതി. കൊടുംകാറ്റിനാൽ ബാധിക്കപ്പെട്ട അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികൾ അയച്ചത് കൂടാതെ തമിഴരുടെ ദുഃഖം തുടക്കുന്ന വിധത്തിൽ ഇപ്പോൾ പത്തു കോടി രൂപയുടെ ദുരിതാശ്വാസ തുകയും പ്രഖ്യാപിച്ച സഖാവ് പിണറായി വിജയൻ അവർഗ്ഗളുടെ സാഹോദര്യ മനസ്സ് കണ്ടു സന്തോഷത്തോടെയും നന്ദിയോടെയും വണങ്ങുന്നു എന്നാണ് വിജയ് സേതുപതി തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചത്.
കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ സഹായം വന്നതും തമിഴ് നാട്ടിലെ സിനിമാ താരങ്ങളിൽ നിന്നാണ്. ഇപ്പോൾ മലയാള സിനിമ ലോകവും അതുപോലെ തന്നെ കേരളവും അതിനു പകരമായി തമിഴ് നാടിനെയും സഹായിക്കുകയാണ്. ഗജ കൊടുംകാറ്റ് ആണ് തമിഴ് നാട്ടിൽ നാശം വിതച്ചു കടന്നു പോയത്. കേരളത്തിലും ഈ കൊടുംകാറ്റ് എത്താൻ സാധ്യത ഉണ്ടെന്നു അറിയിപ്പ് വന്നിരുന്നെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാതെ ഗജ കടന്നു പോവുകയായിരുന്നു. പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കേരളം പതിയെ അതിജീവിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ഗജ കൊടുങ്കാറ്റു തമിഴ് നാടിനെ ബാധിച്ചത്. കേരളത്തിൽ ഉണ്ടായ പ്രളയക്കെടുതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയ്ക്കു മുകളിൽ സംഭാവന ചെയ്ത നടൻ ആണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 96 കേരളത്തിൽ വമ്പൻ വിജയം നേടിയിരുന്നു. ഡിസംബർ 20 നു റിലീസ് ചെയ്യാൻ പോകുന്ന സീതാക്കത്തി ആണ് വിജയ് സേതുപതിയുടെ അടുത്ത ചിത്രം. കേരളത്തിലെ പ്രേക്ഷകരും ഏറെ ആവേശത്തോടെ ആണ് ആ ചിത്രം കാത്തിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.