[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജോസഫിനെ പ്രശംസ കൊണ്ട് മൂടി മലയാള സിനിമാ ലോകം; ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന് നിരൂപണം..!

ജോജു ജോർജ് നായകനായി എത്തിയ പദ്മ കുമാർ ചിത്രമായ ജോസഫ് കേരളത്തിലെ പ്രദർശന ശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ് ഇപ്പോൾ. ഷാഹി കബീർ രചിച്ചു ജോജു ജോർജ് തന്നെ നിർമ്മിച്ച ഈ ത്രില്ലർ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസക്ക് ഒപ്പം തന്നെ മലയാള സിനിമാ ലോകത്തിന്റെ മുഴുവൻ പ്രശംസയാണ് നേടിയെടുക്കുന്നത്. അജയ് വാസുദേവ്, സണ്ണി വെയ്ൻ, അജു വർഗീസ് , വിനീത് ശ്രീനിവാസൻ , അനൂപ് മേനോൻ, ജൂഡ് ആന്റണി ജോസഫ്, രഞ്ജിത് ശങ്കർ, ജീത്തു ജോസഫ്, അജി ജോൺ, ഹരികൃഷ്ണൻ കോർണത്, മിഥുൻ മാനുവൽ തോമസ്, രമേശ് പിഷാരടി, മാധവ് രാമദാസൻ, തുടങ്ങി ഒട്ടേറെ പേർ ഈ ചിത്രത്തെയും ജോജു ജോർജിന്റെയും എം പദ്മകുമാറിനെയും പ്രശംസിച്ചു രംഗത്ത് വന്നു.

ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് ജോസഫ് എന്ന ടൈറ്റിൽ കഥാപാത്രം ആയി അദ്ദേഹം കാഴ്ച വെച്ചത്. ഈ പ്രകടനത്തിന് അദ്ദേഹത്തെ തേടി ഒട്ടേറെ അംഗീകാരങ്ങൾ എത്തും എന്നാണ് ഏവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, മാളവിക, സുധി കോപ്പ, ജെയിംസ്, ജാഫർ ഇടുക്കി, ഇർഷാദ്, ഇടവേള ബാബു, അനിൽ മുരളി, ടിറ്റോ, ജോണി ആന്റണി, നെടുമുടി വേണു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. രഞ്ജിൻ രാജ് സംഗീതവും മനീഷ്‌ മാധവൻ ദൃശ്യങ്ങളും ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ഏതായാലും ജോസഫ് നേടുന്ന മികച്ച വിജയം നല്ല സിനിമകളെ മലയാളി പ്രേക്ഷകർ എന്നും ഹൃദയത്തോട് ചേർക്കും എന്നതിന്റെ തെളിവാണ് എന്ന് പറയാം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.