മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി പതിമൂന്നിന് റിലീസിന് തയ്യാറായി ഇരിക്കുകയാണ്. ഇതുവരെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ഗാനങ്ങൾ, ടീസർ, പ്രൊമോഷൻ വീഡിയോകൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ ദളപതി വിജയ്‌ക്കൊപ്പമുള്ള തന്റെ അനുഭവം വ്യക്തമാക്കിയ വിജയ് സേതുപതിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. വിജയ് ഷൂട്ടിംഗ് സെറ്റിൽ വളരെ ഒതുങ്ങി ഇരിക്കുന്ന ആളാണെന്നും ആരോടും അങ്ങനെ ഒരുപാട് സംസാരിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത് എന്നും വിജയ് സേതുപതി പറയുന്നു. എന്നാൽ ഒരിക്കൽ തന്റെ അമ്മ വിജയ്‌യെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താൻ അമ്മയെയും കൊണ്ട് അദ്ദേഹത്തെ കാണാൻ പോയി എന്നും അമ്മ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞത് തന്നെ തനിക്കു വലിയൊരു സർപ്രൈസ് ആയിരുന്നു എന്നും വിജയ് സേതുപതി വെളിപ്പെടുത്തുന്നു. അമ്മയെ കണ്ട വിജയ്, അമ്മയുടെ മനസ്സ് നിറയുന്നത് വരെ അമ്മയോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകൻ നന്നായി ജോലി ചെയ്യുന്നുണ്ടോ എന്നൊക്കെ അമ്മ വിജയ് സാറിനോട് ചോദിച്ചു എന്നും തനിക്കും വ്യക്തിപരമായി വളരെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും വിജയ് സേതുപതി പറയുന്നു. നേരത്തെ മാസ്റ്റർ ഷൂട്ടിങ്ങിനു ഇടയിൽ വിജയ്‌യുടെ വീട്ടിലും ഓഫീസിലും റെയ്‌ഡ് നടന്നപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ടും വിജയ്ക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടും വിജയ് സേതുപതി മുന്നോട്ടു വന്നിരുന്നു. മാസ്റ്റർ എന്ന ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് മക്കൾ സെൽവൻ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ഏതായാലൂം വിജയ്- വിജയ് സേതുപതി കൂട്ടുകെട്ടിനെ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.