[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവൻ എനിക്ക് തരുന്ന പ്രണയത്തെ മറ്റാർക്കും അനുഭവിച്ചറിയാനാകില്ല: റോഷ്‌നയുടെയും കിച്ചുവിന്റേയും പ്രണയചിത്രം വൈറലാകുന്നു

നീണ്ട കാലത്തേ പ്രണയത്തിന് ഒടുവിൽ നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്ന റോയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. ഇപ്പോള്‍ വിവാഹ ശേഷമുള്ള ആദ്യ ന്യൂ ഇയര്‍ ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. മനോഹരമായ പ്രണയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ന്യൂ ഇയര്‍ ആശംസ റോഷ്‌ന പങ്കുവെച്ചത്. പുതിയ വർഷം, പുതിയ സ്വപ്‌നങ്ങൾ, പുതിയ അവസരങ്ങൾ. അവൻ എനിക്ക് നൽകുന്ന പ്രണയത്തെ മറ്റാർക്കും അനുഭവിച്ചറിയാനാകില്ല. അതാണ് അവനെ ഇത്രയും സ്പെഷ്യൽ ആക്കുന്നത്. ലവ് യൂ ഡിയർ. റോഷ്‌ന കുറിച്ചു. ഇരുവരുടെയും ശരീരത്തിലുള്ള ടാറ്റൂകളും ശ്രദ്ധ നേടുകയാണ്. ചിത്രത്തിനോടൊപ്പം ഫസ്റ്റ് ന്യൂ ഇയർ ടുഗതർ എന്നുള്ള ഹാഷ്ടാഗും റോഷ്‌ന നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫർ മോജിൻ തിനവിളയിലാണ് ദമ്പതികളുടെ ഈ മനോഹര ചിത്രം പകർത്തിയിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള കിച്ചു ടെല്ലസിന്‍റെ വരവ്. ആദ്യകഥാപാത്രം ശ്രദ്ധ നേടിയതിന് പിന്നാലെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ലിജോയുടെ തന്നെ ജല്ലിക്കട്ട് തുടങ്ങിയ ചിത്രങ്ങളിലും കിച്ചു അഭിനയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനമാണ് തങ്ങളുടെ വാഹക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ആരാധകരെ അറിയിച്ചത്. കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണിത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുകയാണ്. യഥാര്‍ഥ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചതിന് കിച്ചുവിന് നന്ദി. സ്വര്‍ഗ്ഗത്തിന് ഞങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നായിരുന്നു വിവാഹക്കാര്യം അറിയിച്ചുകൊണ്ട് റോഷ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.