[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിജയ് സേതുപതി ഒരു മാലാഖ; മലയാളി നിർമ്മാതാവിന്റെ വാക്കുകൾ വൈറൽ ആവുന്നു..!

മക്കൾ സെൽവൻ വിജയ് സേതുപതി ഇപ്പോൾ തന്റെ ആദ്യ മലയാള ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ജയറാം നായകനായ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ ആണ് വിജയ് സേതുപതി ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വിജയ് സേതുപതിയെ സന്ദർശിച്ച പ്രശസ്ത മലയാളി നിർമ്മാതാവ് ജോളി ജോസഫിന്റെ വാക്കുകൾ ആണ് വൈറൽ ആവുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആണ് അദ്ദേഹം വിജയ് സേതുപതിയെ സന്ദർശിച്ച കാര്യം വിശദീകരിച്ചു എഴുതിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം ആണ്. 

“ഞാൻ ചെയ്യാൻ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങൾ തീർക്കാനായിരുന്നു അറിവിന്റെ നിറകുടമായ  ജോൺ പോൾ സാറുമായി ഇന്ന് കറങ്ങിയത് . വിശേഷങ്ങൾ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിൻ ഭാരതി സംവിധാനം ചെയ്ത ” മെർകു തുടർചി മലൈ ” ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും . ആ സിനിമയുടെ നിർമാതാവ് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണെന്ന് പലർക്കും അറിയില്ല . കഷ്ടപ്പാടിലൂടെ കയറിവന്ന നടൻ , നിർമാതാവ് , കവി , തിരക്കഥാകൃത്ത് , പിന്നണി ഗായകൻ അതിനുമപ്പുറം ഒരു നല്ല മനുഷ്യൻ എന്നറിയപ്പെടുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം ” മാർക്കോണി മത്തായി ” എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് . എന്റെ സുഹൃത്തും , മലയാള സിനിമയുടെ സ്വന്തം ‘ബാദുഷ’യുമായ , കൺട്രോളർ ബാദുഷയെ  വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയിൽ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ  ,ഷൂട്ടിങ് സെറ്റിലേക്ക് …!!

ജോൺ സാർ വന്നതറിഞ്ഞു ഓടി വന്നൂ നിർമാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടൻ , സംവിധായകൻ സനൽ കളത്തിൽ , കൺട്രോളർ ബാദുഷ , ആര്ട്ട് ഡയറക്ടർ സാലു കെ ജോർജ് , ഡാൻസ് മാസ്റ്റർ പ്രസന്ന , പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും … കാറിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ എല്ലാരും സെൽഫി എടുക്കൽ , കൈ കൊടുക്കൽ , അങ്ങിനെ പൂരം .. ഞാൻ ജോൺ സാറിന്റെ ഡ്രൈവർ മാത്രം , ഒരുത്തനും  എന്നെ മൈൻഡ് ചെയ്തില്ല…ബാദുഷ ഒഴികെ …!!!

വിഷണ്ണനായി ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ , എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പർ സ്റ്റാർ …!!! ഞാൻ ചാടിയിറങ്ങി , എന്നെ കണ്ടയുടനെ വന്നു , ” ഹെലോ സർ ” കൂടെ ഒരു ചെറു ചിരി ചേർന്ന കെട്ടിപ്പിടിത്തം , പിന്നെ നേരെ സാർ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പർസ്റ്റാർ , ജോൺ സാറെന്ന ഗുരുവിൽ ശിഷ്യപെടുന്നത് കണ്ണാലെ  കൺകണ്ടു കൺകുളുർത്തു. ..! വെറുതെയല്ല തമിഴ്നാട് മക്കൾ , നിങ്ങളെ മക്കൾസെൽവം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല , പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു…!!!

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

7 hours ago

She Shines സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി അന്താരാഷ്ട്ര വനിത ദിനം ആചാരിച്ചു.

പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…

14 hours ago

തീയേറ്ററുകളിൽ നിർത്താതെ ചിരിയുമായി ”പരിവാർ” ; പാട്ടും ട്രെൻഡിങ്ങിൽ…

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു…

14 hours ago

ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; “ധീരൻ” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

2 days ago

കുഞ്ചാക്കോ ബോബൻ,രതീഷ് പൊതുവാൾ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം ” ഒരു ദുരൂഹ സാഹചര്യത്തിൽ” പാക്കപ്പ് ആയി

"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…

2 days ago

“ചത്ത പച്ച; റിങ് ഓഫ് റൗഡീസ്”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ്..

ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…

2 days ago

This website uses cookies.