ഇന്ത്യന് സിനിമയുടെ മെഗാസ്റ്റാര് എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര് താരം ചിരഞ്ജീവിയുടെ പിറന്നാളാണ് ഇന്ന്. തെലുങ്ക് സിനിമ ലോകം മെഗാസ്റ്റാറിന്റെ പിറന്നാള് ആഘോഷിക്കുമ്പോള് ആരാധകര്ക്ക് ആഘോഷമാക്കാനായി ചിരഞ്ജീവിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടീസര് അണിയറ പ്രവര്ത്തകര് പുറത്തു വിട്ടു.
സെയ് രാ എന്ന ചരിത്ര സിനിമയാണ് മെഗാസ്റ്റാറിന്റെ നൂറ്റി അന്പത്തിയൊന്നാം സിനിമയായി എത്തുന്നത്. ചിരഞ്ജീവിയ്ക്കും അമിതാഭ് ബച്ചനും ഒപ്പം തമിഴിലെ പുതിയ സെന്സേഷന് വിജയ് സേതുപതിയും അഭിനയിക്കുന്നു എന്നാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മികച്ച സിനിമകള് കൊണ്ട് തമിഴ് നാട്ടിലും അന്യ നാടുകളിലും ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് വിജയ് സേതുപതി. പുതിയ തലമുറയിലെ മികച്ച നടനായാണ് വിജയ് സേതുപതിയെ പ്രേക്ഷകര് വാഴ്ത്തുന്നത്.
സെയ് രാ പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തില് വിജയ് സേതുപതി പ്രധാന വേഷത്തില് എത്തുമ്പോള് പ്രതീക്ഷകളും ഏറെയാണ്.
തെലുങ്ക് സിനിമയിലെ നമ്പര് 1 സ്റ്റാര് ആയി നില നില്ക്കുന്ന താരമാണ് ചിരഞ്ജീവി. ബാഹുബലിയെ വെല്ലുന്ന ഒരു സിനിമയായാണ് സെയ് രാ ഒരുക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.