തമിഴിലേത് പോലെ തന്നെ മലയാളത്തിലും ഏറെ ആരാധകർ ഉള്ള താരമാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ തീർത്തും വ്യത്യസ്തമായ അഭിനയം തന്നെയാണ് അതിന് കാരണം എന്ന് തന്നെ പറയാം. നിരവധി ചെറിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പിസ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ശ്രദ്ധേയനായി മാറുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ വിജയ് സേതുപതി പ്രേക്ഷകരുടെ ഹൃദയം കവർന്നു. വിക്രം വേദ എന്ന ചിത്രം അദ്ദേഹത്തിന് മലയാളത്തിൽ ഉൾപ്പടെ ഒരു താരപരിവേഷം നൽകുകയുണ്ടായി. ഇപ്പോൾ ഇതാ അദ്ദേഹം സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം വരെ അഭിനയിക്കാൻ പോവുകയാണ്. ഏറെ പ്രതീക്ഷയുണർത്തുന്ന വിജയ് സേതുപതിയും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപായിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള മറ്റ് വിവരങ്ങളും പ്രതീക്ഷയുമാണ് വിജയ് സേതുപതി പങ്കുവെക്കുന്നത്.
രജിനികാന്തുമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകനും ഉറ്റ സുഹൃത്തുമായ കാർത്തിക് സുബ്ബരാജാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് കാർത്തിക് അതിനാൽ തന്നെയും പ്രേക്ഷക പ്രതീക്ഷ ഏറെയാണ്. ചിത്രത്തിലും കാർത്തികിലും ഉള്ള വിശ്വാസത്താൽ താൻ ഇതുവരെയും ചിത്രത്തിന്റെ കഥ പോലും കേട്ടിട്ടില്ല എന്നാണ് വിജയ് സേതുപതി പറയുന്നത്. കാർത്തിക് വിളിച്ച് പറഞ്ഞതും താൻ അത് സ്വീകരിക്കുകയായിരുന്നു എന്നാണ് വിജയ് സേതുപതി പറയുന്നത്, ചിത്രം രജനീകാന്ത് ആരാധകനായ തനിക്ക് അദ്ദേഹത്തിന്റെ അഭിനയവും സ്‌ക്രീൻ പ്രെസെൻസും ഒന്ന് നോക്കി കാണാനുള്ള അവസരമായി കാണുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു. എന്തായാലും ഹിറ്റുകൾ തീർത്ത കാർത്തിക് സുബ്ബരാജ് ഇത്ര വലിയ ടീമിനോടൊപ്പം എത്തുമ്പോൾ സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റ് തന്നെ സൃഷ്ടിക്കുമെന്ന് കരുതാം .
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.