[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരേ ദിവസം രണ്ട് സ്റ്റൈലൻ പോസ്റ്ററുകൾ; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഡെറിക് അബ്രഹാം…….

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് പോസ്റ്ററുകൾ എന്നും ആരാധകർക്ക് പ്രിയങ്കരമാണ്. അത്തരത്തിൽ മമ്മൂട്ടി ഏറ്റവും സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളാണ് അത്തരത്തിൽ ഏറ്റവും പുതിയ തരംഗം സൃഷ്ടിച്ചു മുന്നേറുന്നത്. തന്റെ പുത്തൻ മരണമാസ്സ്‌ ലുക്കുകളിൽ ഇതിനോടകം തന്നെ മമ്മൂട്ടി ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യം ഇറങ്ങിയ പോസ്റ്റർ മുതൽ ഇന്നലെ ഇറങ്ങിയത് വരെയും ഹോളീവുഡ് നിലവാരം പുലർത്തുന്നവയായിരുന്നു.

ആദ്യം ഇറങ്ങിയ പോസ്റ്റർ തന്നെ ചിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പ്രേക്ഷകർക്ക് നൽകുന്ന ഒന്നായിരുന്നു. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള വരവും കയ്യിലെ തോക്കും എല്ലാം തന്നെ അന്ന് വളരെയധികം ചർച്ചയായി. പിന്നീട് പുറത്ത് വന്ന പോസ്റ്ററിൽ ഗൺ പോയന്റിൽ നിൽക്കുന്ന മമ്മൂട്ടി ആണെങ്കിൽ പോലും കണ്ണുകളിലെ പകയും തീവൃതയും മാസ്സ് അപ്പിയറൻസും കൊണ്ട് ഏറെ ചർച്ചയായി. അതിനിടെ പുറത്തിറങ്ങിയ ഗാനവും ഏറെ ശ്രദ്ധേയമായി മാറി.

ഇന്നലെ പ്രേക്ഷകരെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും എത്തിയത്. മമ്മൂട്ടിയുടെ സോൾട്ട് ആൻഡ് പെപ്പർ ലുക്കായിരുന്നു ഇത്തവണയും തരംഗമാകാൻ എത്തിയത്.ആദ്യ പോസ്റ്ററിൽ ജാക്കറ്റ് ധരിച്ച മെഗാസ്റ്റാർ കാറിനു പുറത്ത് വന്ന് തോക്ക് ചൂണ്ടി നിൽക്കുന്ന രംഗമായിരുന്നു. അത് വളരെ വേഗം തന്നെ വമ്പൻ തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ വൈകീട്ട് എത്തിയത്. മാസ്സ് അപ്പിയറൻസിൽ മമ്മൂട്ടിയോടൊപ്പം അന്സനും ഒപ്പം ഉണ്ടായിരുന്നു. എന്തായാലും ഇന്നലെ ഇറങ്ങിയ രണ്ട പോസ്റ്ററുകളും തന്നെ വലിയ തരംഗമായി മാറി എന്ന് തന്നെ പറയാം. പ്രതീക്ഷകൾ വാനോളം സൃഷ്‌ടിച്ച മമ്മൂട്ടി ചിത്രം ഈ അടുത്ത് ഇതുപോലെ ഒന്ന് ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയിക്കാം . ചിത്രം ഈദ് റിലീസായി തീയേറ്ററുകളിൽ എത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.