ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സർക്കാർ. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ഇതിനോടകം തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞു. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്- എ ആർ മുരുഗദോസ് ടീം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തെ ഏറെ കാത്തിരിക്കപ്പെടുന്ന ഒരു ചിത്രമാക്കി മാറ്റിയത്. കൂടാതെ മെർസൽ എന്ന ആറ്റ്ലി ചിത്രത്തിന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന നിലയിലും വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സർക്കാർ. ഇതിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ സർക്കാരിന്റെ ഓഡിയോ ലോഞ്ച് തീയതി പുറത്തു വന്നിരിക്കുകയാണ്.
ഈ വരുന്ന ഒക്ടോബർ മാസം രണ്ടാം തീയതിയാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫങ്ക്ഷൻ നടക്കുക. എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിനായി ഈണങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തമിഴ് സിനിമാ ഇന്ഡസ്ട്രിയിലെ വമ്പന്മാർ അണിനിരക്കുന്ന ഒരു കിടിലൻ ഫങ്ക്ഷൻ ആയിരിക്കും സർക്കാരിന്റെ ഓഡിയോ ലോഞ്ചിനായി ഒരുക്കുക എന്നാണ് സൂചന. ദീപാവലി റിലീസ് ആയി നവംബർ ആറിന് ആണ് സർക്കാർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയും അധികം വൈകാതെ തന്നെ പുറത്തു വിടും എന്നാണ് സൂചന.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.