ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സണ് പിക്ചേഴ്‌സ് ആണ്. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയെത്തുന്ന ബീസ്റ്റിലെ നായികാ വേഷം ചെയ്യുന്നത് പൂജ ഹെഗ്‌ഡെയും ഇതിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറും ആണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് സണ് ടിവിക്ക് നൽകിയ അഭിമുഖം ഇപ്പോൾ സൂപ്പർ ഹിറ്റാണ്. പത്തു വർഷത്തിന് ശേഷമാണ് വിജയ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ബീസ്റ്റ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ ആണ് വിജയ്‍യുടെ അഭിമുഖം എടുത്തത്.
അതിൽ തന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചും വിജയ് തുറന്ന് പറയുന്നുണ്ട്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ദളപതി 66 തമിഴ് സിനിമയാണെന്നും തെലുങ്കു സംവിധായകനും തെലുങ്കു നിര്‍മാതാവുമുള്ളത് കൊണ്ട് തെലുങ്കിലും എടുക്കുന്നുണ്ടെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നതാണെന്നും വിജയ് വെളിപ്പെടുത്തി. സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച തെലുങ്ക് നിർമ്മാതാവ് ദിൽ രാജു ആണ് ഈ ചിത്രം നിർമിക്കുന്നത്. സംവിധായകൻ വംശിയും തെലുങ്ക് സംവിധായകൻ ആണ്. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയും ഇതിനു സംഗീതം ഒരുക്കുന്നത് എസ് തമനും ആണ്. പൂർണമായും തമിഴിൽ ഒരുക്കുന്ന ഈ ചിത്രം തെലുങ്കിലേക്ക് ഡബ്ബ് ചെയ്താണ് റിലീസ് ചെയ്യുക എന്നും വിജയ് പറഞ്ഞു. ഇപ്പോൾ വിജയ് ചിത്രങ്ങൾക്ക് ആന്ധ്രയിലും നല്ല മാർക്കറ്റ് ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.