തമിഴ്നാട്ടിലും കേരളത്തിലുമായി വലിയ തോതിൽ ആരാധകരുള്ള നടനാണ് വിജയ്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘സർക്കാർ’. കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റുകൾ വിജയ്ക്ക് സമ്മാനിച്ച എ. ആർ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൈരവക്ക് ശേഷം കീർത്തി സുരേഷാണ് നായികയായിയെത്തുന്നത്. വിജയുടെ പിറന്നാൾ ദിവസത്തിൽ ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ വൻ വിവാദങ്ങൾ പിന്നീട് സൃഷ്ട്ടിച്ചിരുന്നു. തമിഴ് നാട്ടിലെ രാഷ്ട്രീമാണ് ചിത്രത്തിന്റെ പ്രമേയം. വ്യത്യസ്ത ലുക്കിലാണ് വിജയ് സർക്കാരിൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് സൺ പിക്ചേഴ്‌സിന്റെ ബാനറിൽ ഒരു വിജയ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. കലാനിധി മാരനാണ് വിജയ് ചിത്രം ‘സർക്കാർ നിമ്മിക്കുന്നത്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു വിജയ് ‘സർക്കാർ’ എന്ന സിനിമയിൽ ഐ. ടി പ്രൊഫഷണലായാണ് വേഷമിടുന്നത്. വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന യുവാവ് പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘സർക്കാർ’ സിനിമയുടെ രണ്ടാം പകുതിയിൽ വിജയ് രാഷ്ട്രീയ നേതാവായാണ് പ്രത്യക്ഷപ്പെടുകയെന്നും സൂചനയുണ്ട്. വിജയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് ‘സർക്കാർ’. തമിഴ് സിനിമയിൽ ഇന്നേവരെ കാണാത്ത ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് മുരുഗദോസ് അണിയിച്ചൊരുക്കുന്നത്. മുരുഗദോസും ജയമോഹനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വരലക്ഷമി ശരത് കുമാർ, പ്രേം കുമാർ, യോഗി ബാബു, രാധ രവി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മെർസൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എ. ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകാർ പ്രസാദാണ്. ഈ വർഷം ദിവാലിക്ക് വമ്പൻ റിലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.