[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞെട്ടിക്കുന്ന വേഷ പകർച്ചയുമായി കായംകുളം കൊച്ചുണ്ണിയിൽ സണ്ണി വെയ്ൻ..!

നിവിൻ പോളി നായകനും കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ അതിഥി വേഷത്തിലുമെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി അടുത്ത മാസം റിലീസിന് തയ്യാറെടുക്കുകയാണ്‌. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി ടൈറ്റിൽ കഥാപാത്രമായ കായംകുളം കൊച്ചുണ്ണി ആയും മോഹൻലാൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രവുമായാണ് എത്തുന്നത്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ മറ്റൊരു നിർണ്ണായക വേഷം അവതരിപ്പിക്കുന്ന യുവ താരമാണ് സണ്ണി വെയ്ൻ. കേശവൻ എന്ന ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസർ ആയാണ് സണ്ണി വെയ്ൻ ഈ ചിത്രത്തിൽ എത്തുന്നത്. നെഗറ്റീവ് സ്വഭാവമുള്ള ഈ കഥാപാത്രം സണ്ണി വെയ്‌നിന്റെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവാവുന്ന കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്ര ഗംഭീരമായ രീതിയിലാണ് സണ്ണി വെയ്ൻ ഈ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഒരുപക്ഷെ സണ്ണി വെയ്‌നിന്റെ അഭിനയ ജീവിതത്തിലെ ആദ്യ വില്ലൻ കഥാപാത്രമായിരിക്കും കായംകുളം കൊച്ചുണ്ണിയിലെ കേശവൻ എന്ന ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസർ. വളരെ വ്യത്യസ്തമായ വേഷ പകർച്ചകൾ കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുന്ന സണ്ണിയുടെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയായിരിക്കും കേശവൻ എന്ന സൂചന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലറിലെ രംഗങ്ങളും നമ്മുക്ക് തരുന്നുണ്ട്. ഫ്രഞ്ച് വിപ്ലവം എന്ന ചിത്രമാണ് സണ്ണി വെയ്ൻ നായകനായി ഉടൻ എത്താൻ പോകുന്ന മറ്റൊരു ചിത്രം. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ കായംകുളം കൊച്ചുണ്ണി നിർമ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. മേല്പറഞ്ഞവരെ കൂടാതെ ബാബു ആന്റണി, പ്രിയ ആനന്ദ്, മണികണ്ഠൻ ആചാരി, പ്രിയങ്ക തിമേഷ്, സുനിൽ സുഗത തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.