രണ്ടു ദിവസം മുൻപാണ് തമിഴകത്തിന്റെ സൂപ്പർ താരം ദളപതി വിജയ്ക്കു വിമർശനവുമായി ചെന്നൈ ഹൈക്കോടതി എത്തിയത്. ഇറക്കുമതി ചെയ്‌ത കാറിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു വിജയ് നൽകിയ ഹർജിയെ വിമർശിച്ച കോടതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2012 ൽ വിജയ് ഇംഗ്ലണ്ടിൽ നിന്നും വിജയ് റോൾസ് റോയ്സിന്റെ ഗോസ്റ്റ് സീരിസിൽപ്പെട്ട കാർ ഇറക്കുമതി ചെയ്തിരുന്നു. ഒൻപതു കോടിയോളം വിലയുള്ള ആ കാർ ഇറക്കുമതി ചെയ്‌തതിനാണ് വിജയ് ഇളവ് ആവശ്യപ്പെട്ടത്. എന്നാൽ വിജയ്‌യുടെ ആവശ്യം തള്ളിയ കോടതി, സിനിമയിലെ സൂപ്പർതാരങ്ങൾ ജീവിതത്തിൽ വെറും റീൽ ഹീറോയാകരുത് എന്നാണ് പറഞ്ഞത്. സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ സാധിക്കുകയില്ലെന്നും പിഴയായി ഒരു ലക്ഷം രൂപം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് നിർദേശിച്ചു.
എന്നാൽ അതേ ആവശ്യവുമായി വിജയ് ഒരിക്കൽ കൂടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും വിജയ്‌യുടെ അഭിഭാഷകൻ അറിയിച്ചു. അതുപോലെ തന്നെ കോടതിയുടെ റീൽ ഹീറോ പരാമർശം വിജയ്‌യെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ബീസ്റ്റ് ആണ് വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. അടുത്ത വർഷം ജനുവരിയിൽ ആണ് ബീസ്റ്റ് റിലീസിന് എത്തുക. വിജയ്‌യുടെ ഈ വർഷത്തെ റിലീസ് ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ ആയിരുന്നു. വമ്പൻ വിജയമാണ് മാസ്റ്റർ നേടിയെടുത്തത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.