തമിഴ് സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് വിജയ്- മുരുഗദോസ് എന്നിവരുടേത്. കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മികച്ച ഒരു സിനിമ അനുഭവം പ്രേക്ഷകർക് സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. ഭൈരവ ചിത്രത്തിന് ശേഷം കീർത്തി സുരേഷ്- വിജയ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദളപതി62 ഷൂട്ടിംഗ് അതിവേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം ദീപാവലിക്ക് റീലീസിനായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലിനും വേണ്ടിയാണ് ആരാധകരും സിനിമ പ്രേമികളും ഒരേപോലെ കാത്തിരുന്നത്.
കാത്തിരിപ്പിന് വിരാമമെന്നപ്പോലെ വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ചു പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുകയാണ്. സൺ ടി. വി യിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം റീലീസായത്. ‘സർക്കാർ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ നൽകിയിരിക്കുന്നത്. ടൈറ്റിലിൽ സൂചിപ്പിക്കുന്നത് പോലെ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് അണിയറയിൽ ഒരുങ്ങുന്നത്. വിജയ് വ്യത്യസ്ത ലുക്കിലാണ് ഫസ്റ്റ് ലുക്കിൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ് നാട് രാഷ്ട്രീയത്തെ ചുറ്റി പറ്റിയായിരിക്കും കഥ മുന്നോട്ട് പോകുന്നതെന്ന് പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണ്. എ. ആർ മുരുഗദോസിന്റെ ശക്തമായ തിരിച്ചു വരവായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്
സൺ പിക്ചേർസ് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന വിജയ് ചിത്രം കൂടിയാണ് ‘സർക്കാർ’. വരലക്ഷമി ശരത്ത് കുമാർ, യോഗി ബാബു എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മെർസൽ എന്ന ചിത്രത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച എ. ആർ റഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മലയാളികളുടെ ഇഷ്ട ക്യാമറമാൻ ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം ആദ്യമായി നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ‘സർക്കാർ’ ഈ വർഷം ദീപാലിക്കാണ് പ്രദർശനത്തിനെത്തുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.