ഈ വർഷം തമിഴിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ലവ് ടുഡേ. കോമാളി എന്ന ചിത്രം ജയം രവിയെ വെച്ചൊരുക്കി സൂപ്പർ ഹിറ്റാക്കിയ സംവിധായകൻ പ്രദീപ് രംഗനാഥൻ ഒരുക്കിയ ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചത്. ഇവാന, സത്യരാജ്, രാധിക ശരത്കുമാർ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അപ്രതീക്ഷിതമായ വിജയമാണ് നേടിയത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർ താരം ദളപതി വിജയ് ആണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രദീപ് രംഗനാഥൻ വിജയ്‌യെ കണ്ട് കഥ പറഞ്ഞെന്നും, വിജയ്ക്ക് കഥ ഇഷ്ടപ്പെട്ടു എന്നുമാണ് സൂചന. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഗോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്നായിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും സൂചനയുണ്ട്.
ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന ദളപതി 67 ലാണ് വിജയ് അഭിനയിക്കാൻ പോകുന്നത്. അതിന് ശേഷം ദളപതി 68 ആയി പ്രദീപ് രംഗനാഥൻ ചിത്രം ചെയ്യാനാണ് അദ്ദേഹത്തിന്റെ പ്ലാനെന്നാണ് സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നത്. ഏതായാലും പ്രദീപ് രംഗനാഥൻ- ദളപതി വിജയ് ചിത്രത്തിന്റെ വാർത്തകൾ അദ്ദേഹത്തിന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. വംശി സംവിധാനം ചെയ്ത വാരിസ് ആണ് വിജയ്‌യുടെ അടുത്ത റിലീസ്. ഈ വരുന്ന ജനുവരി പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന വർഗീസിന്റെ ട്രൈലെർ, ഓഡിയോ ലോഞ്ചിനായി കാത്തിരിക്കുകയാണ് ദളപതി ആരാധകർ. ദിൽ രാജു നിർമ്മിച്ച ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.